|    Jan 21 Sun, 2018 4:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണസുദാന്‍ മന്ത്രി രാജിവച്ചു

Published : 3rd August 2016 | Posted By: SMR

അദിസ് അബാബ: ദക്ഷിണസുദാന്‍ കൃഷിമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖ നേതാവുമായ ലാം അകോള്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചു. രാജ്യത്തു പ്രഖ്യാപിച്ച ദുര്‍ബലമായ സമാധാന കരാര്‍ ഇല്ലാതായെന്നും സാല്‍വാകിറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും അകോള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷിയായ സുദാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ച് (എസ്പിഎല്‍എം-ഡിസി) നേതാവായ അകോള്‍ വിമത നേതാവായ റിയെക് മച്ചാറിനെതിരേയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്ത് ഒരു സമാധാനകരാറും നിലനില്‍ക്കുന്നില്ലെന്നും ജൂബയില്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമല്ല ഉള്ളതെന്നും എത്യോപ്യന്‍ തലസ്ഥാനം അദിസ് അബാബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അകോള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day