|    Mar 24 Fri, 2017 7:24 pm
FLASH NEWS

ദക്ഷിണസുദാനില്‍ മരണം 300 കവിഞ്ഞു

Published : 12th July 2016 | Posted By: SMR

ജൂബ: ദക്ഷിണസുദാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. സംഘര്‍ഷത്തില്‍ മരിച്ചവരില്‍ സിവിലിയന്‍മാരും ഉള്‍പ്പെടും. തലസ്ഥാനമായ ജൂബയിലെ സംഘര്‍ഷത്തില്‍ ചൈനീസ് പൗരന്മാരായ രണ്ട് യുഎന്‍ സമാധാന സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുഎന്‍ രക്ഷാസമിതി ഇരു വിഭാഗങ്ങളോടും പോരാട്ടം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘര്‍ഷം ശക്തമായി തുടരുകയാണ്. സംഘര്‍ഷാവസ്ഥയില്‍ ഖേദം അറിയിച്ച യുഎന്‍ ദക്ഷിണസുദാനിലേക്ക് കൂടുതല്‍ സമാധാന സൈനികരെ അയക്കുമെന്നും അറിയിച്ചു.
വ്യാഴാഴ്ചയാണ് പ്രസിഡന്റ് സല്‍വാ കിറിനെ അനുകൂലിക്കുന്നവരും വൈസ്പ്രസിഡന്റ് റിയേക് മച്ചാറിനെ അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശനിയാഴ്ചയായിരുന്നു ദക്ഷിണസുദാന്റെ അഞ്ചാമത് സ്വാതന്ത്ര്യദിനം.
2011ല്‍ സുദാനില്‍നിന്നു വേര്‍പിരിഞ്ഞ് ദക്ഷിണസുദാന്‍ രാഷ്ട്രം രൂപീകരിച്ചതു മുതല്‍ രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രാജ്യം വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക