|    Mar 30 Thu, 2017 4:28 pm
FLASH NEWS

ദക്ഷിണസുദാനില്‍ നിന്ന് 25,000ത്തിലധികം അഭയാര്‍ഥികള്‍ ഉഗാണ്ടയിലെത്തി

Published : 23rd July 2016 | Posted By: SMR

കംപാല: കഴിഞ്ഞ ആറു ദിവസത്തിനിടെ ദക്ഷിണസുദാനില്‍ നിന്ന് 25,000ത്തിലധികം അഭയാര്‍ഥികള്‍ ഉഗാണ്ടയിലെത്തിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍). വ്യാഴാഴ്ച മാത്രം 8000 അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നതായി ഉഗാണ്ടയിലെ യുഎന്‍എച്ച്‌സിആര്‍ വക്താവ് ചാള്‍സ് യാക്‌സ്‌ലേ പറഞ്ഞു.
ചൊവ്വാഴ്ച 3300ഉം ബുധനാഴ്ച 7200ഉം അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നു. അടുത്ത ദിവസങ്ങളില്‍ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും 18 വയസ്സില്‍ താഴെയുള്ളവരുമാണ് ഉഗാണ്ടയിലേക്ക് കടക്കുന്നവരില്‍ 90 ശതമാനവും. ഉഗാണ്ട സര്‍ക്കാര്‍ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്നാണ് അഭയാര്‍ഥി പ്രവാഹം വര്‍ധിപ്പിച്ചതെന്ന് യാക്‌സ്‌ലേ പറഞ്ഞു. ദക്ഷിണസുദാന്‍ തലസ്ഥാനം ജൂബയില്‍ നിന്ന് ഉഗാണ്ടയിലെ നിമുലേയിലേക്കുള്ള റോഡ് വഴിയാണ് ഇവരില്‍ ഭൂരിപക്ഷവും അതിര്‍ത്തി കടക്കുന്നത്. ഉഗാണ്ടയുടെ വടക്കന്‍ മേഖലയില്‍ തുടരുന്ന കനത്ത മഴ അഭയാര്‍ഥികള്‍ക്ക് പ്രതിസന്ധിയാവുന്നതായും യുഎന്‍എച്ച്‌സിആര്‍ വക്താവ് അറിയിച്ചു.
ആഭ്യന്തര സംഘര്‍ഷം തുടരുന്ന ദക്ഷിണ സുദാനില്‍ സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിന് ആഫ്രിക്കന്‍ യൂനിയന്‍ അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് അഭയാര്‍ഥി പ്രവാഹം ശക്തമായത്.
എത്യോപ്യ, കെനിയ, റുവാണ്ട, സുദാന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള സൈന്യത്തെയാണ് ദക്ഷിണസുദാനില്‍ ആഫ്രിക്കന്‍ യൂനിയന്‍ വിന്യസിക്കുക. തീരുമാനത്തില്‍ ദക്ഷിണ സുദാന്‍ സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day