|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് : മൂന്നാമതും കേരളം

Published : 20th September 2017 | Posted By: fsq

 

എച്ച്   സുധീര്‍

തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ഹാട്രിക് കിരീടം. 913 പോയിന്റുകള്‍ നേടിയാണ് കേരളം കപ്പില്‍ മുത്തമിട്ടത്. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. ആദ്യദിനം കേരളവുമായി ഇഞ്ചോടിഞ്ച് പോരാടിനിന്ന തമിഴ്‌നാടിന് ഇന്നലെ കാലിടറി. 748 പോയിന്റുമായി തമിഴ്‌നാട് രണ്ടാംസ്ഥാനത്തെത്തി. സ്വര്‍ണം-34, വെള്ളി- 39, വെങ്കലം- 40 എന്നിങ്ങനെയാണ് തമിഴ്‌നാടിന്റെ മെഡല്‍നില. കര്‍ണാടക (566), തെലുങ്കാന (247) എന്നിവര്‍ മൂന്നും നാലും സ്ഥാനത്തെത്തി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 33 പോയിന്റുമായി തെലങ്കാനയും പെണ്‍ വിഭാഗത്തില്‍ 42 പോയിന്റുമായി കര്‍ണാടകവും ജേതാക്കളായി. അണ്ടര്‍ 16 ആണ്‍ വിഭാഗത്തില്‍ 90 പോയിന്റുമായി കേരളവും പെണ്‍ വിഭാഗത്തില്‍ 114 പോയിന്റുമായി തമിഴ്‌നാടും മുന്നിലെത്തി. അണ്ടര്‍ 18, 20 ആണ്‍- പെണ്‍ വിഭാഗങ്ങളില്‍ കേരളത്തിനായിരുന്നു ആധിപത്യം. ആകെ പിറന്നത് 31 മീറ്റ് റെക്കോഡുകള്‍അവസാന ദിനമായ ഇന്നലെ 39 സ്വര്‍ണങ്ങളാണ് കേരളം അക്കൗണ്ടിലെത്തിച്ചത്. ഇന്നലെ പിറന്ന 19 മീറ്റ് റെക്കോഡുകളില്‍ പത്തെണ്ണവും കേരളത്തിന്റെ വകയായിരുന്നു. ഇതോടെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രണ്ടുദിവസമായി നടന്ന മീറ്റില്‍ ആകെ 31 മീറ്റ് റെക്കോഡാണ് പിറന്നത്. അണ്ടര്‍ 16 പെണ്‍ വിഭാഗം 800 മീറ്ററില്‍ എ എസ് സാന്ദ്ര (2.17.07 മി), അണ്ടര്‍ 18 പെണ്‍വിഭാഗം 200 മീറ്ററില്‍ ആന്‍സി സോജന്‍ (25.09 സെക്കന്റ്) എന്നിവര്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. അണ്ടര്‍ 20 പെണ്‍വിഭാഗം 400 മീറ്റര്‍ ഹര്‍ഡിസില്‍ പി ഒ സയനയും 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ നിബിയ ജോസഫും മീറ്റ് റെക്കോഡിന് ഉടമകളായി. അണ്ടര്‍ 16 ആണ്‍. 100 മീറ്റര്‍ ഹര്‍ഡിസില്‍ വി കെ മുഹമ്മദ് ലാസന്‍, അണ്ടര്‍ 18 ആണ്‍ വിഭാഗം 200 മീറ്ററില്‍ ടി വി അഖില്‍, അണ്ടര്‍ 20 ആണ്‍ വിഭാഗം 5000 മീറ്ററില്‍ അഭിനന്ദ് സുന്ദരേശനും 110 മീറ്റര്‍ ഹര്‍ഡിസില്‍ സച്ചിന്‍ ബിനുവും ഇന്നലെ മീറ്റ് റെക്കോഡുമായി സ്വര്‍ണം നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ വി കെ ശാലിനി, സി ബബിത, അന്‍സ ബാബു, അബിഗെയില്‍ എന്നിവരും മീറ്റ് റെക്കോഡ് പ്രകടനമാണ് കാഴ്ചവച്ചത്.കേരളാ ടീമിന് അഭിനന്ദനംമീറ്റില്‍ കിരീടം നേടിയ കേരളാടീമിനെ കായികമന്ത്രി എ സി മൊയ്തീന്‍ അഭിനന്ദിച്ചു. ഈ നേട്ടം കായിക കേരളത്തിന് അഭിമാനിക്കാവുന്ന നിമിഷമാണ്. രാജ്യാന്തര നിലവാരത്തിലുള്ള കായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കനത്തമഴയെ തുടര്‍ന്ന് പ്രതികൂല കാലാവസ്ഥയായിട്ടും വെല്ലുവിളിയെ അതിജീവിച്ചാണ് തുടര്‍ച്ചയായ മൂന്നാംതവണ കേരളം കിരീടത്തില്‍ മുത്തമിട്ടത്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss