|    Oct 21 Sun, 2018 5:06 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് ആദ്യ ദിനം 13 മീറ്റ് റെക്കോഡുകള്‍

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: 29ാമത് ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് ആധിപത്യം. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ തുടക്കം കുറിച്ച മീറ്റില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യദിനം ആറുവിഭാഗങ്ങളിലായി 53 ഇനങ്ങള്‍ പിന്നിട്ടപ്പോള്‍ 338 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. സ്വര്‍ണം- 22, വെള്ളി- 14, വെങ്കലം- 11 എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ വേട്ട. 337 പോയിന്റുമായി തമിഴ്‌നാട് തൊട്ടുപിന്നിലുണ്ട്. കര്‍ണാടക (290 പോയിന്റ്), ആന്ധ്രാപ്രദേശ് (113 പോയിന്റ്) മൂന്നും നാലും സ്ഥാനത്താണ്. മഴ പ്രതികൂലമായിട്ടും ആദ്യദിനം ട്രാക്കിലും ഫീല്‍ഡിലുമായി 13 മീറ്റ് റെക്കോഡുകളാണ് പിറന്നത്. റിലേയിലുള്‍പ്പടെ അഞ്ചു മീറ്റ് റെക്കോഡുകളും കേരളത്തിന്റെ അക്കൗണ്ടിലെത്തി. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിന് റെക്കോഡ്മീറ്റിലെ ആദ്യ ഇനമായ 10,000 മീറ്റര്‍ അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റ് റെക്കോഡ് പ്രകടനത്തോടെയാണ് കേരളം മെഡല്‍ക്കൊയ്ത്ത് തുടക്കമിട്ടത്. മലയാളി താരമായ ഷെറിന്‍ ജോസ് 32.10.38 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. കര്‍ണാടകയുടെ സത്യേന്ദ്ര കുമാര്‍ പട്ടേല്‍ 2011ല്‍ സ്ഥാപിച്ച 32.17.74 എന്ന സമയമാണ് ഷെറിന്‍ തിരുത്തിയത്. അണ്ടര്‍ 20 ആണ്‍- പെണ്‍ വിഭാഗം മല്‍സരത്തിലും കേരളത്തിന്റെ ആധിപത്യമായിരുന്നു. റെക്കോഡ് പ്രകടനവുമായി കെ ജി ജെസ്സനും (4.80 മീ), പെണ്‍കുട്ടികളില്‍ അര്‍ഷബാബുവും (3.35 മീ) സ്വര്‍ണം നേടി.  400 മീറ്ററില്‍ തോമസ് മാത്യുവാണ് (48.13 സെക്കന്‍ഡ്) മറ്റൊരു  റെക്കോഡ് താരം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്‌നാടിന്റെ സത്യ 3.50 മീറ്ററില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഈ ഇനത്തില്‍ കേരളത്തിന്റെ നിവ്യ ആന്റണി 3.45 മീറ്ററില്‍ നിലവിലുണ്ടായിരുന്ന റെക്കോഡ് മറികടന്നു. റിലേ: വനിതാ താരങ്ങള്‍ നിരാശപ്പെടുത്തിഅണ്ടര്‍ 20 പുരുഷ വിഭാഗത്തില്‍ 4*100 റിലേയില്‍ കേരളം റെക്കോര്‍ഡോടെ ഓടിയെത്തിയപ്പോള്‍ വനിതാ താരങ്ങള്‍ നിരാശപ്പെടുത്തി. തമിഴ്‌നാട് വനിതകള്‍ 48.40 സെക്കന്റിലാണ് 4*100 മീ. റിലേയില്‍ പുതിയ വേഗത തീര്‍ത്തത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളില്‍ ജെ ദീപ്തി (അണ്ടര്‍ 16, 100 മീറ്റര്‍-12.47 സെക്കന്റ്, തെലങ്കാന), ആര്‍ വിദ്യ (അണ്ടര്‍ 20, 400 മീറ്റര്‍-56.01 മിനിറ്റ്്, തമിഴ്‌നാട്), തമിഴ്‌നാട് (അണ്ടര്‍ 20, 4*100 റിലേ), ഡബ്ല്യൂ നിഹാല്‍ ജോയല്‍ (അണ്ടര്‍ 18, 400 മീറ്റര്‍-48.32 സെക്കന്റ്, കര്‍ണാടക), ബി ഗൗരവ് ദേവ് (അണ്ടര്‍ 18, 1500 മീറ്റര്‍, തമിഴ്‌നാട്), ഡി പി മനു(അണ്ടര്‍ 18, ജാവലിന്‍ത്രോ, കര്‍ണാടക) എന്നിവരും ആദ്യദിനം റെക്കോഡ് പ്രകടനം നടത്തി. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കര്‍ണാടകയുടെ വി എ ശശികാന്ദ് 11.01 സെക്കന്റില്‍ റെക്കോഡ് നേടി വേഗമേറിയ താരമായി. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം കായികതാരങ്ങളും പരിശീലകരുമാണ് മീറ്റില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. പാലക്കാടിന്റേയും എറണാകുളത്തിന്റേയും കരുത്തിലാണ് കേരളം മുന്നേറ്റം തുടരുന്നത്. മേള ഇന്നു സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss