|    Jan 16 Mon, 2017 10:49 pm
FLASH NEWS

ദക്ഷിണകൊറിയ: ടിഎച്ച്എഎഡിനെതിരേ പ്രതിഷേധം; പ്രധാനമന്ത്രിക്കു നേരെ ചീമുട്ടയേറ്

Published : 16th July 2016 | Posted By: SMR

സോള്‍: യുഎസ് പിന്തുണയോടെ ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധസംവിധാനം സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കുനേരെ ചീമുട്ടയും കാലിക്കുപ്പികളുമെറിഞ്ഞു. തെക്കുകിഴക്കന്‍ നഗരമായ സിയോങ്ജുവില്‍ തെര്‍മല്‍-ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫെന്‍സ് (ടിഎച്ച്എഎഡി) സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രതിഷേധം. സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സിയോങ്ജുവിലെത്തിയതായിരുന്നു പ്രധാനമന്ത്രി ഹുവാങ് ക്യോ അന്‍. പ്രതിഷേധം കണക്കിലെടുത്ത് പ്രസംഗം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി മറികടക്കാനാണ് മിസൈല്‍ സ്ഥാപിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സംവിധാനം സ്ഥാപിക്കുന്നതു മൂലം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നതായി സിയോങ്ജു പ്രദേശവാസികള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക