|    Mar 29 Wed, 2017 10:44 pm
FLASH NEWS

ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധസംവിധാനം സ്ഥാപിക്കുന്നു

Published : 8th July 2016 | Posted By: sdq

വാഷിങ്ടണ്‍: ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ടിഎച്ച്എഎഡി(തെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) സ്ഥാപിക്കാന്‍ ദക്ഷിണകൊറിയയും യുഎസും ധാരണയിലെത്തി. ഉത്തരകൊറിയയില്‍ നിന്നും ഉയര്‍ന്നുവരുന്ന ഭീഷണി മറികടക്കാനാണ് നീക്കമെന്ന് പെന്റഗണ്‍ അറിയിച്ചു. കഴിഞ്ഞ ജനുവരില്‍ ഉത്തരകൊറിയ നാലാമത് ആണവായുധ പരീക്ഷണം നടത്തുകയും തുടര്‍ന്ന് ഫെബ്രുവരിയില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും നടത്തിയതിനു പിന്നാലെ ടിഎച്ച്എഎഡിയുമയാി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചര്‍ച്ചയാരംഭിച്ചിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള മിസൈലുകളെ പ്രതിരോധിക്കുന്ന രീതിയിലാണ് മിസ്സൈലിന്റെ സജ്ജീകരണം. മറ്റു രാജ്യങ്ങളെ ഇതു ലക്ഷ്യം വയ്ക്കില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. അതേസമയം, എവിടെയാണ് സംവിധാനം സ്ഥാപിക്കുക എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകായണ്. 2017ന്റെ അവസാനത്തോടെയായിരിക്കും സംവിധാനം സ്ഥാപിക്കുക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day