|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തൗവിനു ഹാട്രിക്; മാര്‍സലെക്കു ജയം

Published : 27th November 2018 | Posted By: kasim kzm

അമിന്‍സ്: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഫ്‌ളൊറിയന്‍ തൗവിന്റെ ഹാട്രിക് മികവില്‍ അമിന്‍സിനെ 3-1നു തോല്‍പിച്ച് മാര്‍സെലെ ലീഗില്‍ മൂന്നാം ജയം നേടി. 26, 80, 90+1 മിനുട്ടുകളിലായിരുന്നു തൗവിന്റെ ഗോളുകള്‍. ഇതോടെ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി മാര്‍സലെ. തോല്‍വിയറിയാതെ 42 പോയിന്റുമായി മുന്നേറുന്ന പിഎസ്ജിയാണ് ഒന്നാമത്.
ഒരു ജയം മാത്രമുള്ള അമിന്‍സിനെതിരേ കളിയുടെ എല്ലാ ഘട്ടത്തിലും സമഗ്ര ആധിപത്യം പുലര്‍ത്താന്‍ മാര്‍സലെക്കു സാധിച്ചു. 21 തവണയാണ് അവരുടെ താരങ്ങള്‍ ഗോള്‍ശ്രമം നടത്തിയത്. എതിര്‍ പോസ്റ്റിലേക്ക് ഒമ്പതു തവണ ഷോട്ടുതിര്‍ക്കുന്നതിലും അവര്‍ വിജയിച്ചു.
കളി തുടങ്ങി എട്ടാം മിനുട്ടില്‍ അമിന്‍സിന്റെ ബകായെ ദിബസി നേടിയ ഗോള്‍ മാര്‍സലെ ആരാധകരെ ഞെട്ടിച്ചു. മാര്‍സലെയുടെ സ്റ്റീവ് മന്‍ഡനയുടെ വലിയൊരു പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍ പിറന്നത്. എന്നാല്‍ അവരുടെ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. 18ാം മിനുട്ടില്‍ തന്നെ ഫ്‌ളൊറിയന്‍ തൗവിന്‍ ഗോള്‍ വേട്ട തുടങ്ങേണ്ടതായിരുന്നു. തൈവിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളി മികച്ച ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഫ്രഞ്ച് മിഡ്ഫീല്‍ഡറുടെ പരാക്രമമായിരുന്നു അമിന്‍സ് ഗോള്‍മുഖത്തു കണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss