|    Nov 25 Sat, 2017 3:53 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ത്വാഇഫില്‍ കോണ്‍സുലേറ്റ് സംഘം സന്ദര്‍ശനം നടത്തി

Published : 6th November 2016 | Posted By: SMR

ത്വാഇഫ്: കോണ്‍സുലേറ്റ് സംഘവും പാസ്‌പോര്‍ട്ട് ഔട്ട് സോഴസിങ് ഏജന്‍സിയായ വിഎഫ്എസ് ഉദ്യോഗസ്ഥരും ത്വാഇഫില്‍ സേവനത്തിനെത്തി. കഴിഞ്ഞ ദിവസം രാവിലെ എട്ടര മണിക്ക് ഹോട്ടല്‍ ബറാക്കില്‍ ആരംഭിച്ച ക്യാംപില്‍ ത്വാഇഫിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്തി.
അപേക്ഷകള്‍ പൂരിപ്പിക്കാനും മറ്റു സഹായങ്ങള്‍ക്കും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായത് സേവനം തേടിയെത്തിയവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി. അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ച് 20 ദിവസത്തിനകം തിരിച്ചു നല്‍കുമെന്ന് വിഎഫ്എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറ്റസ്‌റ്റേഷനുകള്‍ അന്നേദിവസം തന്നെ തിരികെ നല്‍കിയിരുന്നു.
ജിദ്ദ കോണ്‍സുലേറ്റിലെ വെ ല്‍ഫെയര്‍ വിഭാഗം കോണ്‍സല്‍ പൃഥിരാജ് സിങും വിഎഫ്എസിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് സന്ദര്‍ശനത്തിനെത്തിയത്. സിസിഡബ്ല്യുഎ മെംബറും കെഎംസിസി പ്രസിഡന്റുമായ നാലകത്ത് മുഹമ്മദ് സാലി, പന്തളം ഷാജി, നസീര്‍ എന്നിവരും സഹായത്തിനുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക