|    May 24 Wed, 2017 2:15 am
FLASH NEWS

ത്വലാഖിന് നിയമസാധുതയാവശ്യപ്പെട്ട ഹരജി കുടുംബകോടതി തള്ളി

Published : 17th May 2017 | Posted By: G.A.G

മലപ്പുറം: ത്വലാഖിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ത്വലാഖിന് വ്യക്തമായ കാരണം വേണമെന്ന് ചൂണ്ടിക്കാണിച്ച് മലപ്പുറം കുടുംബ കോടതി തള്ളി. അരീക്കോട് പാവണ്ണ സ്വദേശി നല്‍കിയ ഹര്‍ജിയാണ് ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്ന് ചൂണ്ടിക്കാണിച്ച് കോടതി തള്ളിയത്.അഞ്ചു വര്‍ഷം മുന്‍പ് ഇയാള്‍ ഭാര്യയെ ത്വലാഖ് ചൊല്ലിയിരുന്നു. ഇതിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ത്വലാഖിന് മുമ്പ് മധ്യസ്ഥശ്രമം നടത്തിയിരുന്നോ എന്ന് കോടതി ചോദിച്ചപ്പോള്‍ നടന്നിരുന്നെന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയെങ്കിലും ഇക്കാര്യം കോടതിയില്‍ തെളിയിക്കാനായില്ല. ഇതിന്റെയടിസ്ഥാനത്തിലാണ് തലാഖ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചത്.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day