|    Jan 18 Wed, 2017 1:43 pm
FLASH NEWS

ത്വയ്യിബിന് മധുരം നല്‍കി സഹപാഠികള്‍

Published : 17th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: വര്‍ഷങ്ങള്‍ക്ക് ശേഷം മധുരം ചേര്‍ത്ത ചായയും വയറു നിറയെ ചോറും കഴിച്ച് പുതു ജീവിതത്തിലേക്ക് കടക്കുകയാണ്  ഈരാറ്റുപേട്ട കാരക്കാട് സ്‌കൂളിലെ ഏഴാം ക്ലാസ്് വിദ്യാര്‍ഥി ത്വയ്യിബ് കബീര്‍, തങ്ങളില്‍ ഒരുവനായ ത്വയ്യിബിന്റെ അസുഖം അറിഞ്ഞ ഈരാറ്റുപേട്ടയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ചെറിയ തുകകള്‍ ചേര്‍ത്ത് വച്ച് ബാല പ്രമേഹ രോഗിയായ ത്വയ്യിബിന് ഇന്‍സുലിന്‍ പമ്പ് വാങ്ങാനുള്ള ശ്രമത്തിലാണിപ്പോ ള്‍. ചെറുപ്പം മുതല്‍ ശരീരത്തി ല്‍ പഞ്ചാസാരയുടെ അളവ് അപകടകരമാം വിധം ഉയരുകും താഴുകും ചെയ്യുന്നതു വഴി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ മുടങ്ങാതെ എടുത്തു വരികയായിരുന്നു.  ഇ ന്‍സുലിന്‍ ഉപയോഗിക്കുമ്പോഴും പ്രമേഹത്തെ നിയന്ത്രിക്കാ ന്‍ സാധിക്കാതെ വരുന്ന രീതിയിലുള്ള പ്രമേഹമാണ് ത്വയ്യിബിനുള്ളത്. അതിനാല്‍ ഷുഗര്‍ കൂടുകയും അപകടകരമാം വിധം താഴ്ന്ന് പോവുകയും  ചെയ്യുന്നതു മൂലം വളരെയധികം കഷ്ടപ്പാടിലാണ്. കലാകായിക രംഗത്ത് കഴിവ് തെളിയിച്ച ത്വയ്യിബിന്റെ പഠനവും മുടങ്ങുന്ന അവസ്ഥയില്‍, ഡോക്ടറും പൂഞ്ഞാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുമായ ഡോ. ഷാജുവിന്റെ മേല്‍ നോട്ടത്തില്‍ ചികില്‍സയിലാണ് . ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശരീരത്തില്‍ ഇന്‍സുലിന്‍ നിയന്ത്രണ പമ്പ് ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5,65,000  രൂപ മുടക്ക് വരുന്ന പമ്പ് വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല എന്നറിഞ്ഞ  നഗരസഭയിലെ വിദ്യാഭ്യാസ, ക്ഷേമകാര്യ സമിതി അധ്യക്ഷരായ അഡ്വ. വി പി നാസര്‍, ഷൈല സലിം എന്നിവരുടേയും സന്നദ്ധ സംഘടനയായ ഇമേജിന്റേയും നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍മാരുടേയും, മാനേജുമെന്റുകളുടെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികളില്‍ നിന്നു പണം സ്വരൂപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  തങ്ങളുടെ സഹപാഠിയെ സഹായിക്കാന്‍  വിദ്യാര്‍ഥികള്‍ നല്‍കിയത് 3,00,000  ലക്ഷം രൂപയായിരുന്നു.  ഇപ്പോള്‍ താല്‍കാലിക പമ്പ് വാങ്ങി  ഫാമിലി ഫിസ്ഷ്യന്‍ ആന്റ് ഡയബറ്റോളജിസ്റ്റ്  ഡോ. ഷാജുവിന്റെ നേതൃത്വത്തില്‍ ശരീരത്തില്‍ ഘടിപ്പിച്ച്  പ്രവര്‍ത്തനം വിലയിരുത്തി വരുന്നു.  സ്ഥിരം സംവിധാനം ഒരുക്കുന്നതന്  ഇനിയും 2,65,000 ലക്ഷം രൂപയും പ്രതിമാസം മരുന്നുകള്‍ക്കായി 10,000 രുപയോളം കണ്ടെത്തണം.  നല്ലവരായ നാട്ടുകാരില്‍ നിന്നു ചികില്‍സയ്ക്കുള്ള തുക ലഭിക്കും എന്ന പ്രതീക്ഷയിലാണ്  തടിപ്പണിക്കാരനായ കബീറും  കുടുംബവും.താല്‍ക്കാലിക പമ്പിന്റെ കൈമാറല്‍ ചടങ്ങ് മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി പി  നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ്, ഡോ. ഷാജു സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്ന് പമ്പ് കൈമാറി, വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലാ സലിം, കൗണ്‍സിലര്‍മാരായ ബള്‍ക്കീസ് നവാസ്, ഷെറീന റഹീം, ഇമേജ് പ്രസിഡന്റ് എം എഫ് അബ്ദുല്‍ഖാദര്‍, കോ ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ അമ്പഴത്തിനാല്‍, സ്‌കൂള്‍ പ്രതിനിധികള്‍ പങ്കടുത്തു.ത്വയ്യിബിനെ സഹായിക്കുന്നതിനുവേണ്ടി ത്വയ്യിബ് സഹായ നിധിക്കുവേണ്ടി നഗര സഭയിലെ വിദ്യാഭ്യാസ, ക്ഷേമകാര്യ സമിതി അധ്യക്ഷരായ അഡ്വ. വി പി നാസര്‍, ഷൈല സലിം,, ഇമേജ്, കോ ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ അമ്പഴത്തിനാല്‍ എന്നിവരുടെ നേതൃത്വത്തില്‍  സ്റ്റേറ്റ്് ബാങ്ക് ഓഫ് ട്രാവന്‍ കൂറില്‍ ത്വയ്യിബിന്റേയും മാതാ പിതാക്കളുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഓപണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ കൈവില്ലെന്ന പ്രതീഷയിലാണ് ഈ കുടുംബം. എസ്്ബിടി ഈരാറ്റുപേട്ട, അക്കൗണ്ട് നമ്പര്‍: 67101471843 ഐഎഫ്‌സി നമ്പര്‍. 77085890593

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക