|    Sep 26 Wed, 2018 2:20 am
FLASH NEWS

ത്വഗ് രോഗാശുപത്രിയിലെ അന്തേവാസികളുടെ താമസസ്ഥലം നവീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 28th January 2017 | Posted By: fsq

 

ചേവായൂര്‍:ത്വഗ് രോഗാശുപത്രിയിലെ അന്തേവാസികളുടെ താമസസ്ഥലം നവീകരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉറപ്പ് നല്‍കി. നൂറിലധികം അന്തേവാസികളാണ് ഇവിടെ പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ താമസിക്കുന്നത്. ഇവര്‍ക്ക് രുചികരമായ ഭക്ഷണം പോലും ലഭിക്കുന്നില്ല. കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമില്ല. കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയ മന്ത്രി നല്ല ഭക്ഷണവും മെച്ചപ്പെട്ട താമസ സൗകര്യവും ഒരുക്കുമെന്നു ഉറപ്പു നല്‍കി. ഹെല്‍പിങ് ഹാന്റ്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റ് കാലിക്കറ്റിന്റെ നേതൃത്വത്തില്‍ ത്വക് രോഗ ആശുപത്രി വെല്‍ഫെയര്‍ ആക്്ഷന്‍ കമ്മിറ്റിയും ജെഡിടി ഇസ്്‌ലാം എന്‍എസ്എസ് യൂനിറ്റ്, എഡബ്ലുഎച്ച് കല്ലായി യൂനിറ്റ് മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ശുചീകരണ യത്്‌നവും, വസ്ത്ര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അന്തേവാസികളുടെ മുറികള്‍ മുഴുവന്‍ പെയിന്റ് ചെയ്തു. കട്ടില്‍, വാതില്‍, മേശ തുടങ്ങിയവ പെയിന്റടിച്ച് വൃത്തിയാക്കി. ജെഡിടി ചെയര്‍മാന്‍ സി പി കുഞ്ഞുമുഹമ്മദ്, വെല്‍ഫെയര്‍ ആക്്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എം രാജന്‍, തോട്ടത്തില്‍ റഷീദ്, സി എ ആലിക്കോയ ആക്്ഷന്‍ ജനറല്‍ സെക്രട്ടറി പി എ ആസാദ്, ഡോ. പി പ്രതിഭ, കെ വി നിയാസ്, നഴ്‌സിങ് സൂപ്രണ്ട് ടി ദേവി എന്നിവര്‍ ആശുപത്രിയിലെത്തിയ മന്ത്രിയെ സ്വീകരിച്ചു. നാളെ രാവിലെ 11ന് ഡോ. എംജിഎസ് നാരായണനും കുടുംബവും വെല്‍ഫെയര്‍ ആക്്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് ഒത്തു ചേരും. അന്നേദിവസത്തെ അന്തേവാസികള്‍ക്കുള്ള ഉച്ചഭക്ഷണം ഡോ. എംജിഎസ് നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss