|    Nov 21 Wed, 2018 9:50 am
FLASH NEWS

ത്രീഡി വിജ്ഞാപനത്തിനെതിരേ പ്രതിഷേധ റാലി

Published : 8th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: ദേശീയ 66 ബിഒടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സര്‍വേ നടത്തിയ സ്ഥലങ്ങളില്‍ ഏകപക്ഷീയമായി ത്രിഡി വിജ്ഞാപനമിറക്കിയതില്‍ പ്രതിഷേധിച്ച് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേളാരിയില്‍ ഇരകളുടെ പ്രതിഷേധറാലി നടത്തി. റാലിക്കു ശേഷം നടന്ന പ്രതിഷേധ സംഗമത്തില്‍ പി കെ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ഡോ. ആസാദ് ഉദ്ഘാടനം ചെയ്തു.
തമിഴ്‌നാട്ടില്‍ ചെന്നൈ- സേലം എട്ടു വരിപ്പാതക്കു വേണ്ടി വന്‍തോതില്‍ കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും ഏറ്റെടുക്കുന്നതിനെതിരേ ശക്തമായി സമരരംഗത്തുള്ള സിപിഎം കേരളത്തില്‍ ചുങ്കപ്പാതയുടെ വക്താക്കളായത് ജനങ്ങളോട് വിശദീകരിക്കണമെന്ന് ഡോ.ആസാദ് ആവശ്യപ്പെട്ടു. ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും തീരുമാനിച്ച് നടപ്പിലാക്കിയതിനു ശേഷം മാത്രമേ ത്രിഡി വിജ്ഞാപനമിറക്കുകയുള്ളുവെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ഉറപ്പ് ലംഘിച്ച് വിജ്ഞാപനമിറക്കിയത് കടുത്ത അനീതിയാണെന്നും ഈ വിജ്ഞാപനം അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു.
ആവശ്യമുന്നയിച്ച് കോട്ടക്കല്‍ ഭൂമിയേറ്റെടുപ്പ് ഓഫിസിലേയ്്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. കടവത്ത് മൊയ്തീന്‍ കുട്ടി, ടി പി തിലകന്‍, ജയ ഇടിമൂഴിക്കല്‍, ഷൗക്കത്തലി രണ്ടത്താണി സംസാരിച്ചു. റാലിക്ക് ചാന്ത് അബു പടിക്കല്‍, ലബ്ബന്‍ കാക്കഞ്ചേരി, ഇര്‍ഷാദ് പടിക്കല്‍, ജലീല്‍ ചേളാരി, എന്‍ കുഞ്ഞാലന്‍ ഹാജി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss