|    May 20 Sun, 2018 11:20 pm

ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Published : 9th June 2017 | Posted By: fsq

 

വാടാനപ്പള്ളി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്ന് ചേറ്റുവ എംഇഎസ് അശുപത്രിയിലെ ഡോക്ടര്‍ രാമചന്ദ്രനെതിരേ വാടാനപ്പള്ളി പോലിസ് കേസെടുത്തു. ഒരുമനയൂര്‍ സ്വദേശികളായ ദമ്പതികളുടെ 37 ദിവസം പ്രായമായ കുഞ്ഞിനെ സുന്നത്ത് ചെയ്തതിന്റെ ഭാഗമായി ഉണ്ടായ സ്റ്റിച്ച് പരിശോധനയ്ക്കിടയില്‍ കുഞ്ഞ് ഡോക്ടറുടെ മുഖത്തേക്ക് മൂത്രമൊഴിക്കുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിനോടും കൂടെയുണ്ടായിരുന്ന മാതാവിന്റെ ഉമ്മയോടും അപമര്യാതയി പെരുമാറുകയായിരുന്നു.തുടര്‍ന്ന് യുവതി ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി കാണിച്ച് വാടാനപ്പള്ളി പോലിസില്‍ പരാതി നല്‍കി. ഡോക്ടര്‍ക്കെതിരേ പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss