|    Aug 18 Fri, 2017 2:21 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ത്രിരാഷ്ട്ര ഹോക്കി : ഇന്ത്യക്ക് തോല്‍വി

Published : 7th June 2017 | Posted By: fsq

 

ബെര്‍ലിന്‍: ഇന്ത്യ, ജര്‍മനി, ബെല്‍ജിയം ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് വീണ്ടും തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളില്‍ ആതിഥേയരായ ജര്‍മനിക്ക് മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. ഏഴാം മിനിറ്റില്‍ ടൈസ് ഓലി പ്രിന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ 60ാം മിനിറ്റില്‍ ടിം ഹെര്‍സ്ബ്രച്ചും ജര്‍മനിക്കായി ലക്ഷ്യം കണ്ടു. ആദ്യ ക്വാര്‍ട്ടറില്‍ പതറിപ്പോയ ഇന്ത്യ, രണ്ടാം ക്വാര്‍ട്ടറില്‍ ക്ഷമയോടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും കരുത്തുറ്റ ജര്‍മന്‍ പ്രതിരോധം ഭേദിക്കാനായില്ല. 29ാം മിനിറ്റില്‍ ലഭിച്ച മികച്ച ഒരു അവസരം പാഴായതോടെ ഇന്ത്യ ആദ്യപകുതി തന്നെ ഒരു ഗോളിന് പിന്നിലായിരുന്നു. മൂന്നാം ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ നാലാം ക്വാര്‍ട്ടറിലും ഇന്ത്യയെ ഭാഗ്യം കൈവിട്ടു. കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ ബെല്‍ജിയത്തെ തോല്‍പിച്ച ഇന്ത്യക്ക് നിലവില്‍ നാല് പോയിന്റ് ഉണ്ട്. നാല് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏഴ് പോയിന്റുമായി ജര്‍മനിയാണ് മുന്നില്‍. നേരത്തെ ജര്‍മനി 2-1ന് ബെല്‍ജിയത്തെ പരാജയപ്പെടുത്തുകയും ഇന്ത്യയോട് 2-2 സമനില വഴങ്ങുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക