|    Jan 22 Mon, 2018 12:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ത്രിരാഷ്ട്ര പരമ്പര ശ്രീലങ്കയ്ക്ക്

Published : 29th November 2016 | Posted By: SMR

ഹരാരെ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിംബാബ്‌വെയെ തകര്‍ത്ത് ശ്രീലങ്ക കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ആറ് വിക്കറ്റിന് സിംബാബ്‌വെയെ തകര്‍ത്താണ് ലങ്ക പരമ്പര സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 37.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ മറ്റൊരു ടീമായ വെസ്റ്റ് ഇന്‍ഡീസ് ഫൈനല്‍ കാണാതെ നേരത്തെ പുറത്തായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജെഫ്രി വാര്‍ഡെര്‍സേയും അസെലെ ഗുണരതെയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ീസും (57) ഉപുല്‍ തരംഗയും(57*) മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പരയിലുടെനീളം മികച്ച പ്രകടനം പുറത്തെടുത്ത കുശാല്‍ പെരേരയാണ് ഓഫ് ദ സീരിയസ.്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day