|    Oct 19 Thu, 2017 7:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ത്രിരാഷ്ട്ര പരമ്പര : ദക്ഷിണാഫ്രിക്ക എ ടീമിന് ജയം

Published : 7th August 2017 | Posted By: fsq

 

കേപ്ടൗണ്‍: എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അഫ്ഗാനിസ്താന്റെ എ ടീമിനെ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 202 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഫാന്‍ഗിസോ, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഡാല എന്നിവരുടെ ബൗളിങ് പ്രകടനമാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. പാറ്റേഴ്‌സണ്‍, പ്രിറ്റോറിയസ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. അഫ്ഗാനിസ്താന്‍ നിരയില്‍ ഉസ്മാന്‍ ഖനി (54) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെന്റിക്വസ് (76) അര്‍ധ സെഞ്ച്വറിയോടെ പടനയിച്ചപ്പോള്‍ അനായാസ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം നിന്നു. സോന്റോ(32), ഹെഹറുദ്ദീന്‍ (30) എന്നിവര്‍ പുറത്താവാതെ നിന്നു. ഫൈനലില്‍ കടന്ന ദക്ഷിണാഫ്രിക്ക എട്ടാം തിയ്യതി ഇന്ത്യയ്‌ക്കെതിരേ മല്‍സരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക