|    Aug 20 Sun, 2017 3:18 pm
FLASH NEWS
Home   >  Sports  >  Cricket  >  

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്: ശ്രേയസ് ഉയര്‍ന്ന് ഇന്ത്യ

Published : 8th August 2017 | Posted By: ev sports


കേപ്ടൗണ്‍: എ ടീമുകള്‍ മാറ്റുരച്ച ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് സ്വന്തം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ യുവ താരങ്ങള്‍ കപ്പില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ 46.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.  അപരാജിത സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ശ്രേയസ് അയ്യരുടെ (140) ഉജ്വല ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് 19 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയം സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു.  തുടക്കത്തിലെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര താരങ്ങള്‍ ചെറിയ ഇടവേളകളില്‍ കൂടാരത്തിലേക്ക് മടങ്ങി. 26.4 ഓവറില്‍ നാല് വിക്കറ്റിന് 112 റണ്‍സെന്ന നിലയിലേക്ക് തകര്‍ച്ചയെ മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയ്ക്ക് മധ്യനിരയിലെ ഹര്‍ഹാന്‍ ബഹറുദ്ദീന്റെ ( 101*) സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 114 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും പറത്തിയാണ് ബഹറുദ്ദീന്‍ സെഞ്ച്വറി നേടിയത്. ഡ്വെയ്ന്‍ പ്രിട്ടോറിയസ്.ശര്‍ദ്ധുല്‍ താക്കൂര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് നേട്ടക്കാര്‍. ശര്‍ദ്ധുല്‍ മൂന്നും, സിദ്ധാര്‍ത്ഥ് രണ്ടും വിക്കറ്റ് നേടി.
ദക്ഷിണാഫ്രിക്കയുടെ 267 റണ്‍സ് ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 46.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍ വിജയ് ശങ്കര്‍(72)ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് 20/2 എന്ന നിലയില്‍ നിന്ന് 161/3 എന്ന നിലയിലേക്ക് ഇന്ത്യയെ പിടിച്ചുയര്‍ത്തിയത്. 141 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇന്ത്യ നേടിയത്. വിജയ് ശങ്കര്‍ പുറത്തായ ശേഷം മനീഷ് പാണ്ഡേ 32 റണ്‍സുമായി ശ്രേയസ്സിനു മികച്ച പിന്തുണ നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക