|    Jul 28 Fri, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ത്രിപുര സിപിഎം നേതാവ് സുനില്‍കുമാര്‍ ചൗധരി തൂങ്ങിമരിച്ച നിലയില്‍

Published : 29th December 2015 | Posted By: SMR

അഗര്‍ത്തല: ത്രിപുരയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ സുനില്‍കുമാര്‍ ചൗധരിയെ വീടിനു സമീപത്തെ മര—ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടിലായ ചൗധരി തന്റെ ആത്മഹത്യാ കുറിപ്പില്‍ അസഹ്യമായ വേദനമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറയുന്നതായി പോലിസ് അറിയിച്ചു. 1953ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന സുനില്‍കുമാര്‍ ചൗധരി 1964ലെ പിളര്‍പ്പിനു ശേഷം സിപിഎമ്മില്‍ അംഗമായി. അഞ്ചു തവണ എംഎല്‍എയായി നിയമസഭയില്‍ എത്തിയിട്ടുണ്ട്. ചൗധരിയുടെ മരണത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ദുഃഖം രേഖപ്പെടുത്തി.
ചൗധരിയുടെ മരണത്തോടെ ഒരു മികച്ച സംഘാടകനെയാണു നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മരണം ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നികത്താനാവാത്തതാണെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ സബറോം നഗരത്തിലെ സ്വവസതിയില്‍ നടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക