|    Aug 20 Mon, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ജന്മസ്ഥലം തിരുത്തി

Published : 10th August 2018 | Posted By: kasim kzm

അഗര്‍ത്തല: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പുറത്തിറങ്ങിയതോടെ ത്രിപുര മുഖ്യമന്ത്രി വിക്കിപീഡിയയില്‍ തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ധൃതിപിടിച്ചു മാറ്റി. പൗരത്വ രജിസ്റ്റര്‍ പുറത്തിറങ്ങിയ ജൂലൈ 30നു രാത്രിയാണ് മുഖ്യമന്ത്രി ബിപ്ലബ് ദേബ് ജന്മസ്ഥലത്തിന്റെ പേരില്‍ പുലിവാലു പിടിച്ചത്.
വിക്കിപീഡിയയില്‍ അതുവരെ രേഖപ്പെടുത്തിയത് ബിപ്ലബ് ദേബ് ജനിച്ചത് ബംഗ്ലാദേശിലെ ചാന്ദ്പൂരിലാണ് എന്നാണ്. ബംഗ്ലാദേശില്‍ നിന്നു വന്നവരാണെന്ന കാരണത്താല്‍ രാജ്യത്തെ 40 ലക്ഷത്തോളം പേര്‍ പൗരത്വ പട്ടികയില്‍ നിന്നു പുറത്തായ എന്‍ആര്‍സി രജിസ്റ്റര്‍ പുറത്തിറക്കിയ അന്നു രാത്രി തന്നെ ത്രിപുര മുഖ്യമന്ത്രി ജന്മസ്ഥലം സംബന്ധിച്ച വിവരങ്ങള്‍ തിരുത്തുകയായിരുന്നു.
ബംഗ്ലാദേശില്‍ നിന്നു വന്നതു കാരണം ബംഗ്ലാദേശി ദേബ് എന്നാണ് ബിപ്ലവ് ദേബിനെ മുന്‍കാലത്ത് വിളിച്ചിരുന്നത് എന്ന വിക്കിപീഡിയയിലെ പരാമര്‍ശമാണ് ആദ്യം ഒഴിവാക്കിയത്. ബിപ്ലബ് ദേബ് ജനിച്ചത് 1971 നവംബര്‍ 25നാണ് എന്നു മാത്രമാക്കി ജന്മസ്ഥലം ഒഴിവാക്കുകയായിരുന്നു അടുത്ത തിരുത്തല്‍. ഒന്നര മണിക്കൂറിനകം അടുത്ത തിരുത്തല്‍ വന്നു. ബംഗ്ലാദേശിലാണ് ബിപ്ലബ് ദേബ് ജനിച്ചതെന്നും മാതാപിതാക്കള്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്കു വരുകയായിരുന്നു എന്നുമായിരുന്നു തിരുത്തല്‍.
കുറച്ചു സമയത്തിനകം ഇതും അപ്രത്യക്ഷമായി. നിരന്തരമായ തിരുത്തലില്‍ തടസ്സപ്പെട്ടു എന്നാണ് പിന്നീട് ത്രിപുര മുഖ്യമന്ത്രിയെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടത്.
തിരുത്തുകള്‍ എന്തായാലും ബിപ്ലബ് ദേബിന്റെ പിതാവ് ഹാരദന്‍ 1955ലെ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹം ത്രിപുരയിലെ ഉദയ്പൂരില്‍ താമസിക്കുകയാണെന്നും ദേബിന്റെ മാധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss