|    Jul 27 Thu, 2017 4:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇന്ന്

Published : 9th December 2015 | Posted By: SMR

അഗര്‍ത്തല: 49 അംഗ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷന്‍ അടക്കം ത്രിപുരയിലെ 20 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കും. കേന്ദ്ര അര്‍ധസൈനിക വിഭാഗമുള്‍പ്പെടെയുള്ള 6600ലധികം സുരക്ഷാ വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. 856 കിലോമീറ്റര്‍ ദൂരമുള്ള ഇന്ത്യ- ബംഗഌദേശ് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. വിവിധ പാര്‍ട്ടികളില്‍ നിന്നായി 886 സ്ഥാനാര്‍ഥികളാണ് 20 തദ്ദേശ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം തമല്‍ മജുംദാര്‍ അറിയിച്ചു. വിവിധ പഞ്ചായത്തുകളിലായി 19 വാര്‍ഡുകളില്‍ ഭരണകക്ഷിയായ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക