|    Aug 21 Mon, 2017 12:16 pm
Home   >  Todays Paper  >  Page 1  >  

ത്രിപുര: ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ത്രിപുരയില്‍ കഴിഞ്ഞമാസം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുദീപ്‌റോയ് ബര്‍മന്‍, ആശിഷ് കുമാര്‍ സാഹ, ദിവചന്ദ്ര ഹ്രംഗ് ഖ്വാള്‍, ബിശ്വബന്ദു ബെന്‍, പ്രണിത് സിങ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് അഗര്‍ത്തലയില്‍ ചേര്‍ന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ത്രിപുര നിയമസഭയില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി. ശനിയാഴ്ച എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചാണ് ഈ എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നത്. കഴിഞ്ഞ വര്‍ഷം പശ്ചിമബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക