|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ത്രിപുരയില്‍ സിപിഎം നേതാക്കള്‍ക്കു നേരെ ബിജെപി അക്രമം

Published : 18th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി നടത്തുന്ന ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് സിപിഎം. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാരിന്റെ ഓഫിസിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നു. അദ്ദേഹം പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നു.
പാര്‍ട്ടി പരിപാടിക്കെത്തിയവരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. 35ഓളം പേര്‍ക്ക് പരിക്കേറ്റു. പാര്‍ട്ടി എംഎല്‍എ നാരായണ്‍ ചൗധരിയുടെ കാറും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ജില്ലാ പരിഷത്ത് അംഗങ്ങള്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുകയാണ്. സിപിഎം നേതാവും സൗത്ത് ത്രിപുര ജില്ലാ പരിഷത്ത് പ്രസിഡന്റുമായ ഹിമാന്‍ഷു റോയിയുടെ വീട് ആക്രമിക്കപ്പെട്ടു. ബലോണിയ ടൗണ്‍ ജില്ലാ പരിഷത്ത് യോഗം ബിജെപി പ്രവര്‍ത്തകര്‍ കൈയേറിയെന്നും നേതാക്കള്‍ പറഞ്ഞു.
ഹിമാന്‍ഷു റോയിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ പങ്കെടുത്ത യോഗത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി പ്രതിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss