|    Jul 20 Fri, 2018 4:42 am
FLASH NEWS
Home   >  National   >  

ത്രിപുരയില്‍ പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തി

Published : 20th September 2017 | Posted By: shins


അഗര്‍ത്തല: ത്രിപുരയില്‍ പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദിന്‍രാത് വാര്‍ത്താ ചാനലിലെ പത്രപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക് ആണ് കൊല്ലപ്പെട്ടത്. ചാനലിനു വേണ്ടി ഇന്‍ഡിജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് തലയ്ക്കു പിന്നില്‍ നിന്ന് അടിച്ച് തട്ടിക്കൊണ്ടു പോയത്. ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ശന്തനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ത്രിപുര ആരോഗ്യമന്ത്രി കൊലപാതകത്തെ അപലപിച്ചു. വാര്‍ത്താവിതരണമന്ത്രി ഭാനുലാല്‍ സാഹ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss