|    Jul 21 Sat, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ത്രിപുരയില്‍ കോടതിയുടെ ആഭിമുഖ്യത്തില്‍ കുടുംബക്ഷേമസമിതികള്‍

Published : 20th September 2017 | Posted By: fsq

 

അഗര്‍ത്തല: ത്രിപുരയില്‍ ജില്ലാ കുടുംബക്ഷേമ സമിതികള്‍ നിലവില്‍വന്നു. രാജ്യത്ത് ആദ്യമായി ജില്ലാ കുടുംബക്ഷേമസമിതികള്‍ രൂപീകരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. ഭര്‍ത്താക്കന്‍മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരേ സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ പരിശോധിച്ച് രമ്യമായ പരിഹാരം കാണുകയാണു സമിതികളുടെ ലക്ഷ്യമെന്ന് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി വൈഫി അറിയിച്ചു. കുടുംബക്ഷേമ സമിതികള്‍ രൂപീകരിക്കുന്നത് രാജ്യത്ത് ആദ്യമായി ത്രിപുര ഹൈക്കോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളോട് ഭര്‍ത്താക്കന്‍മാരോ ബന്ധുക്കളോ കാണിക്കുന്ന ക്രൂരതകള്‍ സംബന്ധിച്ച പരാതികള്‍ കുടുംബക്ഷേമ സമിതികള്‍ക്കു വിടണമെന്ന് രാജേഷ് ശര്‍മയും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി ജൂലൈ 27ന് നിര്‍ദേശിച്ചിരുന്നു. ഭര്‍ത്താവിനെയോ അയാളുടെ കുടുംബത്തെയോ ദ്രോഹിക്കാന്‍ ചില സ്ത്രീകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498-എ വകുപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നുവെന്ന് ത്രിപുര ഹൈക്കോടതി ജഡ്ജി സുഭാഷിഷ് തലപത്ര പറഞ്ഞു.  ജില്ലാതല കമ്മിറ്റികള്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷമേ പരാതിയില്‍ പോലിസ് ഉചിതമായ നടപടി സ്വീകരിക്കുകയുള്ളൂവെന്ന് വൈഫി പറഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് കുടുംബക്ഷേമ സമിതികള്‍ പ്രാബല്യത്തില്‍ വന്നത്. ത്രിപുര ഹൈക്കോടതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമിതികളുടെ ഉദ്ഘാടനം ഗവര്‍ണര്‍ തഥാഗത റോയ് ആണ് നിര്‍വഹിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും സന്നിഹിതനായിരുന്നു. സമിതികളുടെ കാലാവധി ആറ് മാസമാണ്. അതിനുശേഷം അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപോര്‍ട്ട് നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടി സുപ്രിംകോടതിക്ക് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ നടപടികള്‍ ആവിഷ്‌കരിക്കുമെന്ന് തലപത്ര പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss