|    Apr 27 Fri, 2018 4:45 am
FLASH NEWS
Home   >  National   >  

ത്രിപുരയിലെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ പീഡനക്കേസ്

Published : 22nd February 2018 | Posted By: sruthi srt

അഗര്‍ത്തല: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ പീഡനക്കേസ്. തക്കര്‍ജല നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി രാമേന്ദ്ര ദെബ്ബര്‍മയും മറ്റൊരാളും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പ്രദേശവാസിയായ യുവതിയാണ് പോലിസില്‍ പരാതി നല്‍കിയത്.

എന്നാല്‍ കേസില്‍ പ്രതിയായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അഗര്‍ത്തലയ്ക്കു സമീപമുള്ള അംതാലിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീ ബഹളമുണ്ടാക്കിയതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം, തന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കാന്‍ എതിരാളികള്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് ദെബ്ബര്‍മ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss