|    Mar 24 Fri, 2017 11:37 pm
FLASH NEWS
Home   >  Sports  >  Cricket  >  

ത്രിദിന സന്നാഹമല്‍സരം: ബൗളര്‍മാര്‍ തിളങ്ങി; ഇന്ത്യക്ക് മേല്‍ക്കൈ

Published : 16th July 2016 | Posted By: SMR

ബസെറ്റെറെ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ന്‍ ബൗളര്‍മാര്‍ തിളങ്ങി. വിന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനെ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സിന് എറിഞ്ഞിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചു. റഖീം കോര്‍നെല്‍ (41), ജെര്‍മെയ്ന്‍ ബ്ലാക് വുഡ് (36), ജോണ്‍ കാംപെല്‍ (34) എന്നിവര്‍ മാത്രമേ വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നുള്ളൂ.
മൂന്നു വിക്കറ്റ് വീതം പിഴുത ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ആതിഥേയരെ കറക്കിവീഴ്ത്തിയത്. മറ്റൊരു സ്പിന്ന റായ അമിത് മിശ്രയ്ക്കു രണ്ടു വി ക്കറ്റ് ലഭിച്ചു. ശര്‍ദുല്‍ ഠാക്കൂറും സ്റ്റുവര്‍ട്ട് ബിന്നിയും ഓരോ വി ക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങാരംഭിച്ച ഇന്ത്യ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 93 റണ്‍സെടുത്തിട്ടുണ്ട്. മുരളി വിജയ് (23), ശിഖര്‍ ധവാന്‍ (9), ചേതേശ്വര്‍ പുജാര (28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇന്നിങ്‌സിലെ അവസാന പന്തിലാണ് പുജാര മടങ്ങിയ ത്. ലോകേഷ് രാഹുലാണ് (30*) പുറത്താവാതെ ക്രീസിലുള്ള താരം. ഏഴു വിക്കറ്റ് കൈയിലിരിക്കെ വിന്‍ഡീസിനൊപ്പമെത്താ ന്‍ ഇന്ത്യക്ക് 87 റണ്‍സ് കൂടി മതി.
ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാരായ വിജയിയും ധവാ നും ഇന്ത്യക്കു നല്‍കിയത്. വിജയ് കൂടുതല്‍ ആകമണോല്‍സുക ബാറ്റിങ് കാഴ്ചവച്ചപ്പോള്‍ പ്രതിരോധിച്ചുനില്‍ക്കാനാണ് ധവാന്‍ ശ്രമിച്ചത്. ടീം സ്‌കോര്‍ 34 ല്‍ നില്‍ക്കെ ധവാനെ ഡോവ്‌സ് പുറത്താക്കി. ഒമ്പത് റണ്‍സ് നേടാന്‍ താരത്തിന് 25 പന്ത് വേണ്ടിവന്നു. ഇതേ സ്‌കോറില്‍ തന്നെ വിജയി യും മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. 40 പന്തില്‍ മൂന്നു ബൗണ്ടറിക ളും ഒരു സിക്‌സറുമടക്കം 23 റണ്‍സെടുത്ത വിജയിയെ ഹോള്‍ഡറാണ് ഔട്ടാക്കിയത്.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍-പുജാര ജോടി 59 റ ണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റി.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക