|    Mar 24 Fri, 2017 3:49 pm
FLASH NEWS
Home   >  Sports  >  Cricket  >  

ത്രിദിന സന്നാഹമല്‍സരം: ഇന്ത്യക്ക് മികച്ച ലീഡ്; ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 364ന് പുറത്ത്

Published : 17th July 2016 | Posted By: SMR

Virat-Kohli-and-KL-Rahul-bu

ബസെറ്റെറെ: വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനെതിരായ രണ്ടാം ത്രിദിന സന്നാഹമല്‍സരത്തില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. ബൗളര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ ബാറ്റിങ് നിരയും തിളങ്ങിയപ്പോള്‍ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള അവസാന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ മികച്ച ലീഡ് സ്വന്തമാക്കി.

വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 180ന് മറുപടിയായി ഇന്ത്യ 364 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ സന്ദര്‍ശകരായ ഇന്ത്യക്ക് 184 റണ്‍സിന്റെ മികച്ച ലീഡ് ലഭിച്ചു. ഇന്ത്യക്കു വേണ്ടി ലോകേഷ് രാഹുല്‍ (64), രവീന്ദ്ര ജഡേജ (56), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (51) എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.
അജിന്‍ക്യ രഹാനെ (32), വൃഥിമാന്‍ സാഹ (31), ചേതേശ്വര്‍ പുജാര (28), ആര്‍ അശ്വിന്‍ (26), മുരളി വിജയ് (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 127 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് രാഹുല്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 61 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. 94 പന്ത് നേരിട്ട കോഹ്‌ലി നാല് ബൗണ്ടറി കണ്ടെത്തി. ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 93 റണ്‍സെന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റില്‍ രാഹുലും കോഹ്‌ലിയും ചേര്‍ന്ന് കരക്കയറ്റുകയായിരുന്നു. 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് ആറ് റണ്‍സെടുക്കുന്നതിനിടെ ഇരുവരും പുറത്തായെങ്കിലും വാലറ്റനിര ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ മികച്ച ലീഡ് നേടുകയായിരുന്നു. ആതിഥേയര്‍ക്കു വേണ്ടി റഖീം കോര്‍നെല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ്. 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലിയോണ്‍ ജോണ്‍സന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ഇന്നലെ നഷ്ടമായത്. ആര്‍ അശ്വിന്‍ക്കാണ് വിക്കറ്റ്. ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കേ ഇന്ത്യക്കെതിരേ ഇന്നിങ്‌സ് തോല്‍വിയൊഴിവാക്കാന്‍ വിന്‍ഡീസിന് 158 റണ്‍സ് കൂടി വേണം.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക