|    Jan 19 Thu, 2017 10:38 pm
FLASH NEWS

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ അവധി

Published : 29th October 2015 | Posted By: SMR

മലപ്പുറം: 1960-ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച് ഉത്തരവായി.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളികള്‍ക്ക് നവംബര്‍ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ തൊഴിലാളികള്‍ക്ക് നവംബര്‍ അഞ്ചിനുമാണ് വേതനത്തോടുകൂടിയ അവധി അനുവദിച്ചത്.
ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക