|    Jan 22 Sun, 2017 7:51 pm
FLASH NEWS

തോല്‍വിയില്‍ നാണക്കേടിന്റെ ഹാട്രിക് തികച്ച് കേരളം

Published : 24th October 2015 | Posted By: SMR

ഫറ്റോര്‍ഡ: ആദ്യ മല്‍സരത്തിലെ ഉജ്ജ്വല ജയത്തിനുശേഷം ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ്. തുടര്‍ച്ചയായ മൂ ന്നാം പരാജയത്തോടെ കേരളം നാണംകെട്ട ഹാട്രിക് കുറിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന എവേ മല്‍സരത്തില്‍ എഫ്‌സി ഗോവയോടാണ് കേരളം 1-2ന് തോ ല്‍വി സമ്മതിച്ചത്. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമായിരുന്നു കേരളത്തിന്റെ പതനം.
24ാം മിനിറ്റില്‍ മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയാണ് കേരളത്തെ മുന്നിലെത്തിച്ചത്. വലതുമൂലയില്‍ നിന്ന് രാഹുല്‍ ബെക്കെ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റാഫി ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഒന്നാംപകുതിയുടെ ഇഞ്ചു റിടൈമില്‍ ലിയോ മൗറ ഗോവയ്ക്കു സമനില സമ്മാനിച്ചു. ഗോവയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് കേരള ഗോളി കുത്തിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് മൗറ ബോക്‌സിനുള്ളില്‍ വച്ച് വലയിലേക്ക് പായിക്കുകയായിരുന്നു.
ഫൈനല്‍ വിസിലിന് ഏഴു മിനിറ്റുള്ളപ്പോള്‍ ഗ്രെഗറി ആര്‍നോലിന്റെ ഗോള്‍ ഗോവയ്ക്ക് ജയവും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനവും നേടിക്കൊടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക