|    Jul 23 Sun, 2017 6:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തോല്‍വിക്ക് ബ്രേക്കിടാന്‍ ബാഴ്‌സലോണ ഇന്നിറങ്ങും

Published : 20th April 2016 | Posted By: SMR

messi-zuvaras.

മാഡ്രിഡ്: ഹാട്രിക് തോല്‍വിയുടെ നാണക്കേട് മായ്ക്കാനുറച്ച് സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇന്നു കളത്തിലിറങ്ങും. എവേ മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയാണ് ബാഴ്‌സയുടെ എതിരാളികള്‍.
മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് അത്‌ലറ്റിക് ബില്‍ബാവോയെയും റയല്‍ മാഡ്രിഡ് വിയ്യാറയലിനെയും സെവിയ്യ സ്‌പോര്‍ട്ടിങ് ഗിജോണിനെയും വലന്‍സിയ ഐബറിനെയും മാലഗ റയോ വല്ലെക്കാനോയെയും നേരിടും.
വിവിധ ടൂര്‍ണമെന്റുകളിലാല്‍ അവസാനമായി കളിച്ച മൂന്നു കളികളിലും പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ബാഴ്‌സ ഇന്ന് ഡിപോര്‍ട്ടീവോയുടെ ഗ്രൗണ്ടിലെത്തുന്നത്. സ്പാനിഷ് ലീഗില്‍ വലന്‍സിയയോടാണ് ബാഴ്‌സയ്ക്ക് അവസാനമായി അടിതെറ്റിയത്.
ഈ പരാജയത്തോടെ ലീഗില്‍ ബാഴ്‌സയുടെ ഒന്നാംസ്ഥാനത്തിന് ഇളക്കം തട്ടുകയും ചെയ്തിരുന്നു. 76 പോയിന്റുമായി ഇപ്പോഴും ബാഴ്‌സ തന്നെയാണ് ഒന്നാമതെങ്കിലും തൊട്ടുതാഴെയുള്ള അത്‌ലറ്റികോയ്ക്കും ഇതേ പോയിന്റുണ്ട്. 75 പോയിന്റോടെ റയലും ബാഴ്‌സയ്ക്ക് വെല്ലുവിളിയുയര്‍ത്തി തൊട്ടരികിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക