|    Oct 15 Mon, 2018 7:11 pm
FLASH NEWS

തോല്‍പ്പെട്ടിയില്‍ വന്‍ ലഹരിവേട്ട; യുവാവ് പിടിയില്‍

Published : 24th September 2017 | Posted By: fsq

 

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ലഹരി ഗുളികകള്‍ പിടികൂടി. വേദനസംഹാരിയായി ഉപയോഗിക്കുന്ന പതിനെട്ടായിരത്തോളം ടാബ്‌ലെറ്റുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബൈത്തുല്‍ മുഖ്‌റമയില്‍ മുജീബ് റഹ്മാനെ(32) എക്‌സൈസ് അറസ്റ്റ് ചെയ്തു. വേദനാസംഹാരിയായി ഉപയോഗിക്കുന്നതും മയക്കുമരുന്ന് ഇനത്തില്‍പെട്ടതുമായ ലഹരി ഗുളികകളാണ് പിടികൂടിയത്. വേദനസംഹാരി ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. വിപണിയില്‍ ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഗുളികകള്‍.  ബംഗളൂരു-കോഴിക്കോട് സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നു സൂചനയുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൈസൂരുനില്‍ നിന്നാണ് ഗുളികകള്‍ വാങ്ങിയത്. ഇത്രയധികം ഗുളികകള്‍ ഇയാള്‍ക്ക് ലഭിച്ചതു സംബന്ധിച്ചും ആര്‍ക്കു വേണ്ടിയാണ് ഗുളികകള്‍ കടത്തിയതെന്നും അന്വേഷിച്ചുവരുന്നതായി എക്‌സൈസ് അറിയിച്ചു. വാഹനപരിശോധനയ്ക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എം കൃഷ്ണന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ കെ കൃഷ്ണന്‍കുട്ടി, ടി ജി പ്രിന്‍സ്, കെ യു ജോബിഷ് നേതൃത്വം നല്‍കി. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss