|    Jun 25 Mon, 2018 4:12 am
FLASH NEWS
Home   >  National   >  

തോറ്റ യുദ്ധത്തിലാണ് മാവോവാദികള്‍ പോരാടുന്നത്: രാജ്‌നാഥ് സിങ്

Published : 9th June 2018 | Posted By: Jasmi JMI


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജീവ് ഗാന്ധിയെ ആക്രമിച്ച മാതൃകയില്‍ മോദിയെ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പൂനെ പൊലീസ് റിപ്പോര്‍ട്ടിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ‘പ്രധാനമന്ത്രിയുടെ സുരക്ഷ ഗൗരവകരമായാണ് ഞങ്ങളെന്നും കാണുന്നത്. തോറ്റ യുദ്ധത്തിലാണ് മാവോവാദികള്‍ പോരാടുന്നതെന്നും,രാജ്യത്തെ 10 ജില്ലകളില്‍ മാത്രമാണ് അവരിപ്പോള്‍ ഉള്ളതെന്നും , രാജ്‌നാഥ് സിങ്. പറഞ്ഞു.
എന്നാല്‍ പൂനെ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ പഴയകാല തന്ത്രമാണ് ഇവിടെയും നടപ്പാകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ‘ഇത് മുഴുവന്‍ നുണയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മോദി മുഖ്യമന്ത്രി ആയിരുന്നത് മുതലുളള തന്ത്രമാണിിത്. മുഖം വികൃതമാകുമ്പോഴൊക്കെ ‘വധിക്കാന്‍ നീക്കം’ എന്ന വാര്‍ത്തയുണ്ടാക്കും. അത്‌കൊണ്ട് തന്നെ ഇതില്‍ എത്രമാത്രം വസ്തുതയണ്ടെന്ന് അന്വേഷണം നടത്തണം’, കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss