|    Dec 17 Mon, 2018 12:39 pm
FLASH NEWS

തോരാതെ സഹായങ്ങള്‍

Published : 24th August 2018 | Posted By: kasim kzm

വടകര: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ തോരാതെ ദുരന്തമുഖത്തേക്ക് ഒഴുകുന്നു. സാമ്പത്തികം, ഭക്ഷണ കിറ്റുകള്‍, വീട് ഉപകരണ കിറ്റ്, വീടുകള്‍ ക്ലീന്‍ ഉപകരണ കിറ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി സാധനങ്ങളാണ് വടകരയില്‍ നിന്നും കൊണ്ടു പോവുന്നത്. ചിലര്‍ അവരുടെ വാഹനങ്ങളിലും മറ്റു ചിലര്‍ സര്‍ക്കാര്‍ സ്ഥാപന മുഖാന്തിരവുമാണ് സഹായങ്ങള്‍ എത്തിക്കുന്നത്. മാത്രമല്ല പ്രളയത്തിന് ശേഷം വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാനും വടകരയില്‍ നിന്ന് നിരവധി പേര്‍ വയനാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലേക്ക് പോയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വലിയ തോതില്‍ സംഭാവനകള്‍ നല്‍കുകയാണ്.അടക്കാതെരു എ ആര്‍ റസിഡന്‍സ് അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 75000 രൂപയുടെ ചെക്ക് വടകര തഹസില്‍ദാര്‍ക്ക് കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് ടി വല്‍സലന്‍ മാസ്റ്റര്‍, സെക്രട്ടറി വടക്കയില്‍ റഫീഖ്, സുഭാഷ് കുറ്റിയില്‍, രവീന്ദ്രന്‍ കക്കോട്, ടിപി ഹരിദാസന്‍ പങ്കെടുത്തു. വടകര ബ്ലോക്ക് കോണ്‍ഗ്രസ്(എസ്) കമ്മിറ്റി സ്വരൂപിച്ച 25000 രൂപയുടെ ബ്ലോക്ക് പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് സി സത്യചന്ദ്രന് കൈമാറി. വടകര ബ്ലോക്ക് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ പി അച്ചുതന്‍ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സുമനസ്സുകളില്‍ നിന്ന് ശേഖരിച്ച അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒരു ലക്ഷം രൂപ മെഡി കിറ്റ് പഞ്ചായത്ത് പ്രസിന്റ് ഇടി അയ്യൂബ് വടകര തഹസില്‍ദാറിന് നല്‍കി. പഞ്ചായത്ത് സിക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വൈസ് പ്രസിസണ്ട് റീന രയരോത്ത്, ജില്ലാ പഞ്ചായത്തംഗം എടി ശ്രീധരന്‍, കെപി പ്രമോദ്, ജനപ്രതിനിധികളായ ഉഷ ചാത്തംകണ്ടി, സുധമാളിയേക്കല്‍, ജാസ്മിനകല്ലേരി, സുധകുളങ്ങര, സുകുമാരന്‍ കല്ലറോത്ത്, മഹിജ തോട്ടത്തില്‍, ബാബുരാജ്, സലാം മാസ്റ്റര്‍, വില്ലേജ് ഓഫിസര്‍ പികെ ദിനേശന്‍, പഞ്ചായത്ത് അസി.സിക്രട്ടറി അരുണ്‍ പങ്കെടുത്തു. നാപ്കിന്‍, ഗ്ലൂക്കോസ്, ഗ്ലൗവ് സ്, പിനോയില്‍, ബ്ലിച്ചിംഗ് പൗഡര്‍, ബാന്‍ഡേജ്, മറ്റ് അത്യവശ്യ മരുന്നുകള്‍ ആണ് കിറ്റില്‍ ഉള്ളത്, കൂടാതെ 500 കിലോ അരിയും നല്‍കി. മുഖ്യമന്ത്രിയുടെ ദരിതാശ്വാസ നിധിയിലേക്ക് തിരുവള്ളൂര്‍ കിഴക്കേടത്ത് ക്ഷേത്രകമ്മിറ്റി 25,000 രൂപ സംഭാവന നല്‍കി. തുക ക്ഷേത്ര പരിപാലന സമിതി മാനേജര്‍ എംകെ അനന്തന്‍ നമ്പ്യാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ മോഹനന് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമ പനിച്ചിക്കണ്ടി, ടികെ ബാലന്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു. അഴിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി രണ്ടായിരത്തി ഇരുനൂറു രൂപ നല്‍കി. തുക താഹസില്‍ദാര്‍ക്ക് മെമ്പര്‍ മഹിജ തോട്ടത്തില്‍ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി അയുബ് അദ്ധ്യക്ഷത വഹിച്ചു. പൂര്‍ണിമ റസിഡന്‍സ് അസോസിയേഷന്‍ പുതിയാപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 56690 രൂപ വടകര താലൂക്ക് തഹസില്‍ദാര്‍ക്ക് പ്രസിഡന്റ് വിപി രാഹുലന്‍ കൈമാറി. ചടങ്ങില്‍ സത്യന്‍ മാസ്റ്റ്ര്‍, കെപി പവിത്രന്‍, ശ്രീനിവാസന്‍, എം ജിതേഷ്, എം ബിജു സംബന്ധിച്ചു. കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി അര ലക്ഷം രൂപയുടെ അത്യാവശ്യ മരുന്നുകള്‍ നല്‍കി. ലൈബ്രറി പ്രസിഡന്റ് കെഎംകെ കൃഷ്ണന്‍ വടകര അഡീഷണല്‍ തഹസില്‍ദാര്‍ക്ക് കൈമാറി. വനിതാ വേദിയുടെ നേതൃത്വത്തില്‍ കാല്‍ ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍ സമര്‍പ്പിച്ചു. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ഡോ.ശരണ്യ സാധനങ്ങള്‍ കൈമാറി. മേപ്പയില്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ക്കായി സ്വരൂപിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വടകര താലൂക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നല്‍കി. താലൂക്ക് പ്രസിഡന്റ് സികെ ഗോവിന്ദകുറുപ്പ് തഹസില്‍ദാറിന് കൈമാറി. വയനാടിലെ വെള്ളപ്പൊക്കത്തില്‍ നശിച്ച വീടുകള്‍ ശുചീകരിക്കാനായി 12 ഓളെ സന്നദ്ധ സേവകര്‍ പങ്കെടുത്തു. ദുരിതകയത്തിലായ ആലുവയിലേ ജനങ്ങളെ സമാശ്വാസിപ്പിക്കുവാനും, സഹായം നല്‍കുവാനും ഒരു വണ്ടി നിറയെ ഭക്ഷ്യവസ്തുക്കളും, മരുന്നുകളുമായുള്ള സഹായവണ്ടി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടി അയ്യൂബ് ഫളാഗ് ഓഫ് ചെയ്തു. ആവിക്കര ക്ഷേത്ര കമ്മറ്റി, ടെംപ്‌കോണ്‍ ഇലക്ട്രോമക്ക് സിസ്റ്റം, മുംബൈ അല്‍മാക്ക് പാക്കേജഡ് ഇന്ത്യ, ദയ മെഡിക്കല്‍സ്, ദയ ലാബ് എന്നിവരുടെ സഹായത്തോടെ രണ്ടര ലക്ഷം രൂപയുടെ മരുന്നകള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളുമായി ആവിക്കര കലാക്ഷേത്ര ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍ എന്‍പിയുടെ നേതൃത്വത്തിലാണ് വാഹനം പോയത്. കെകെ മഹേഷ് അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss