|    Oct 22 Mon, 2018 1:26 pm
FLASH NEWS

തോരാതെ മഴ; ജനജീവിതം സ്തംഭിച്ചു

Published : 18th September 2017 | Posted By: fsq

 

ആലപ്പുഴ:രണ്ടു ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ ജില്ലയില്‍ കൊടിയ ദുരിതം വിതക്കുന്നു.  കനത്ത മഴയെത്തുടര്‍ന്ന് താലൂക്കുകളിലും കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് കുട്ടനാട്  തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ തങ്ങുകയാണ്. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ചുവടെ.കലക്ടറേറ്റ്: 0477 2238630, ചേര്‍ത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാര്‍ത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂര്‍: 0479 2452334.ആലപ്പുഴ, കായംകുളം,ഹരിപ്പാട്,മാവേലിക്കര തുടങ്ങിയ നഗരപ്രദേശങ്ങളില്‍  കനത്തവെള്ളക്കെട്ടുണ്ടാക്കിയ മഴ  കുട്ടനാടന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീതിയും മടവീഴ്ച ഭീഷണിയും ഉയര്‍ത്തുകയാണ്.ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ തിരമാലകളുണ്ടാകാനുള്ള  സാധ്യതയേറുന്നു എന്ന കാലാവസ്ഥ പ്രവചനം കൂടിയായപ്പോള്‍ ജില്ലയിലെ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍സ്തംഭിച്ചിരിക്കുകയാണ്.കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണം.മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വെള്ളത്തിലായി.പല പാടശേഖരങ്ങളും കനത്ത മടവീഴ്ചാ ഭീഷണിയിലാണ്.മഴ ഇത്രമാത്രം കനക്കുന്നതിന് മുന്‍പ് തന്നെ കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ കുട്ടനാട്ടിലെ ചില പാടശേഖരങ്ങളില്‍ മട വീണിരുന്നു.വീയപുരം കൃഷിഭവന്‍ പരിധിയില്‍ വരുന്ന പ്രയറ്റെരി മണിയങ്കേരി പാടശേഖരമായിരുന്നു ഇതിലൊന്ന്. 165 ഏക്കര്‍ വിസ്തൃതി ഉള്ള പാടശേഖരത്തില്‍ മടവീഴ്ച മൂലവും പമ്പാ നദി കരകവിഞ്ഞുമായിരുന്നു വെള്ളിയാഴ്ച കൃഷി നാശം സംഭവിച്ചത്.വിതയിറക്കി 146 ദിവസം കഴിഞ്ഞായിരുന്നു കൃഷി നാശം. ഇവിടെ ഏക്കറിന് 75,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.വെള്ളം കെട്ടി കിടക്കുന്നതിനാല്‍ 150 ദിവസം പിന്നിടുമ്പോഴും വിളവെടുപ്പ്  അനിിശ്ചിതത്വത്തിലായ പാടശേഖരങ്ങളും കരിനില പ്രദേശത്തുണ്ട്. കൂനിന്മേല്‍ കുരുവെന്നപോലെ തോരാമഴ ഇവിടങ്ങളിലെ കര്‍ഷകരെ വലയ്ക്കുകയാണ്.രണ്ടു ദിവസമായി തോരാതെ പോയ്യുന്ന മഴ ആലപ്പുഴ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.കളര്‍കോട്്,റെയില്‍വേ സ്‌റ്റേഷല്‍ പരിസരം,വലിയ കുളം ,മുല്ലാത്ത് വളപ്പ്,എം ഒവാര്‍ഡ്്, തുടങ്ങിയവിടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടിരിക്കുന്നത്.നഗരത്തിലെ പ്രധാന ഇടത്തോടുകളല്ലാം കവിഞ്ഞൊഴുകുകയാണ്.ഈ തോടുകളിലെ മലിനജലം ഇവയോട് ചേര്‍ന്നുള്ള വീടുകളിലേക്ക് കരകകവിഞ്ഞെത്തിയതോടെ രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ട്.ടൂറിസം വ്യവസായത്തേയും കനത്ത മഴ പ്രതി കൂലമായി ബാധിച്ചിട്ടുണ്ട് ലക്ഷങ്ങളുടെ നഷ്ടം ഈ രംഗത്തുണ്ടായിതായി ടൂറിസം മേഖസയില്‍ പ്രവര്‍ത്തിക്കുന്നുവര്‍ പറയുന്നു. കനത്ത മഴ ചൊവ്വാഴ്ച വരെ നീണ്ടു നില്കാന്‍ ഇടയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കടുത്ത ആശങ്കായാണ് ജില്ലയിലെമ്പാടും ഉണ്ടാക്കിയിട്ടുള്ളത്.കായംകുളത്ത് ഐക്യ ജംഗ്ഷന്‍,കണ്ണംപള്ളി ഭാഗം എന്നിവിടെങ്ങളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി ഇതിനെ തുടര്‍ന്ന് പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. പല വീടുകളില്‍ അടുക്കളയില്‍ വെള്ളം കയറിയതിനാള്‍ അഹാരംപാചകം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.കരിപ്പുഴ തോടിന്റെ ചില ഭാഗങ്ങള്‍ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്. ദേവികുളങ്ങര, കൃഷ്ണപുരം, നഗരസഭാ തി ര്‍ത്തിയിലെ വിളയില്‍ വയല്‍ഭാഗം ,പുള്ളിക്കണക്ക് പ്രദേശങ്ങളില്‍ ഇരുന്നുറോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss