|    Nov 20 Tue, 2018 5:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തോമസ് മാര്‍ അത്തനാസിയോസ് തീവണ്ടിയില്‍ നിന്നു വീണു മരിച്ചു

Published : 25th August 2018 | Posted By: kasim kzm

കൊച്ചി/ ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത (81) തീവണ്ടിയില്‍ നിന്നു വീണു മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ 5.30ഓടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം പുല്ലേപ്പടിയിലായിരുന്നു അപകടം. സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികിലേക്കു നീങ്ങിയപ്പോള്‍ പുറത്തേക്ക് തെന്നിവീഴുകയായിരുന്നുവെന്നാണ് നിഗമനം.
കബറടക്കം നാളെ വൈകുന്നേരം 3ന് ചെങ്ങന്നൂര്‍ ഓതറ ദയറാ ചാപ്പലില്‍ നടക്കും. മെത്രാപോലീത്തയെ സ്വീകരിക്കാന്‍ വാഹനവുമായി റെയില്‍വേ സ്റ്റേഷനില്‍ വന്ന സഹായികളാണ് തീവണ്ടിയില്‍ അദ്ദേഹത്തെ കാണാനില്ലെന്ന വിവരം പോലിസില്‍ അറിയിച്ചത്. നേരം പുലര്‍ന്നപ്പോള്‍ നാട്ടുകാരാണ് മരണവിവരം പോലിസില്‍ അറിയിച്ചത്.
സഭാ ചുമതലകളുമായി ബന്ധപ്പെട്ട് ഏറെ നാളായി ഗുജറാത്തിലായിരുന്നു മെത്രാപ്പോലീത്തയുടെ സേവനം. ചെങ്ങന്നൂരില്‍ പുത്തന്‍കാവിലെ കിഴക്കേ തലയ്ക്കല്‍ കുടുംബത്തില്‍ പരേതരായ കെ ടി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1938 ഏപ്രില്‍ 3നായിരുന്നു ജനനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss