|    May 29 Mon, 2017 3:18 pm
FLASH NEWS

തോമസ് ബാച്ചെയ്‌ക്കൊപ്പം കുശലംപറഞ്ഞ് ലിറ്റില്‍ മാസ്റ്റര്‍

Published : 8th August 2016 | Posted By: SMR

റിയോഡി ജനെയ്‌റോ: ഒളിംപിക്‌സിന്റെ ഉദ്ഘാടനദിനത്തില്‍ നടന്ന റഗ്ബി മല്‍സരത്തിന്റെ പവലിയന്‍ ലോക മാധ്യമങ്ങളുടെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒളിംപിക്‌സ് പ്രസിഡന്റ് തോമസ് ബച്ചെയും ക്രിക്കറ്റ് ലോകത്തിന്റെ കുലപതി സചിന്‍ ടെണ്ടുല്‍ക്കറും ഒരുമിച്ചിരുന്നു മല്‍സരം ആസ്വദിച്ചതോടെയാണു മാധ്യമങ്ങള്‍ ഇവര്‍ക്കുചുറ്റും വട്ടമിട്ടത്.
92 വര്‍ഷത്തിനു ശേഷം ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയ റഗ്ബി മല്‍സരം കാണാനെത്തിയ അന്താരാഷ്ട്ര ഒളിംപിക്‌സ് പ്രസിഡന്റ് തോമസ് ബാച്ചിന്റെ കൂടെത്തന്നെയാണു സചിന്‍ വേദിയിലെത്തിയത്. തോമസ് ബാച്ചിന്റെ കൂടെ സമയം ചെലവഴിക്കാനായത് രസകരമായിരുന്നുവെന്നു പിന്നീട് സചിന്‍ ട്വീറ്റ് ചെയ്തു. ഗോള്‍ഫ്, റഗ്ബി തുടങ്ങിയ മല്‍സരങ്ങള്‍ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണയും ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ നിരന്തര ആവശ്യമാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തുകയെന്നിരിക്കെയാണ് ഒളിംപിക്‌സ് പ്രസിഡന്റും സചിനും ഒരുമിച്ചതിനെ മാധ്യമങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചത്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന് ഒളിംപിക്‌സ് കമ്മിറ്റി അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്നതിന്റെ തെളിവായും ഒത്തുചേരലിനെ കാണുന്നുണ്ട്.
ഐപിഎല്‍ ടീം ഉടമയും ബിസിനസ് രംഗത്തെ പ്രധാനിയുമായ നിത അംബാനിയെ ഈയിടെ നടന്ന ഒളിംപിക്‌സ് കമ്മിറ്റി—യംഗമായി തിരഞ്ഞെടുത്തിരുന്നു. സചിന്‍ റഗ്ബി കാണാനെത്തിയതിനെ ലോക റഗ്ബി ചീഫ് എക്‌സിക്യൂട്ടീവ് ബ്രെറ്റ് ഗോസ്പറും പ്രശംസിച്ചു. ഒളിംപിക്‌സിലേക്കുള്ള റഗ്ബി യാത്രയുടെ ഭാഗമായതില്‍ സന്തോഷം രേഖപ്പെടുത്തിയ ബ്രെറ്റ് എത്രയും പെട്ടെന്ന് ക്രിക്കറ്റും ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനാവട്ടെയെന്നും ആശംസിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day