|    Nov 21 Tue, 2017 8:27 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തോമസ് ചാണ്ടി വിഷയവുമായി പ്രതിപക്ഷം; സഭയില്‍ ബഹളം

Published : 10th November 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനം ആരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷ ബഹളം. രാവിലെ ഒമ്പതിന് ആരംഭിച്ച സമ്മേളനത്തില്‍ പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞയും റിപോര്‍ട്ട് സമര്‍പ്പണവുമല്ലാതെ പതിവ് നടപടിക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. കെ എന്‍ എ ഖാദര്‍ സത്യപ്രതിജ്ഞക്കു ശേഷം   പ്രതിപക്ഷ നേതാവിനെ കാണാന്‍ പോവുന്നതിനിടെ റിപോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ മുഖ്യമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചു. ഇതിനിടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. മന്ത്രി തോമസ് ചാണ്ടിക്കെതിരേ വി ഡി സതീശന്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം എഴുന്നേറ്റത്.  എന്നാല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതിനിടെ മുഖ്യമന്ത്രി  ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ഇതോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക