|    Nov 18 Sat, 2017 4:03 pm
FLASH NEWS
Home   >  Kerala   >  

തോമസ് ചാണ്ടി രാജിവയ്ക്കണം: സിപിഐ

Published : 10th November 2017 | Posted By: mi.ptk

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവക്കണമെന്ന് സിപിഐ. തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറുമെന്നും രാജിക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ല. കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ നടപടിയെടുക്കേണ്ടിയിരുന്നുവെന്നും സിപിഐ പറഞ്ഞു.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് എതിരായി ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതിയും സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ നിയമലംഘനം നടന്നതായി സ്ഥിരീകരിച്ച് ആലപ്പുഴ കലക്ടര്‍ പിവി അനുപമ റി്‌പ്പോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെടാന്‍ തയ്യാറായിരുന്നില്ല. നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആരോപണം ശരിച്ചവച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സ്വയം രാജിവക്കുകയോ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് സിപിഐ രംഗത്തെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക