|    Oct 24 Wed, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികം : ചെന്നിത്തല

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: കായല്‍ കൈയേറിയതിനും നിലംനികത്തിയതിനും മന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കും. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു.  പിണറായി പ്രമാണിയാണോ കാര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നതു ചില പ്രമാണിമാര്‍ തീരുമാനിക്കുന്നതു കൊണ്ടാണെന്നാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്.  ആ പ്രമാണിമാര്‍ പിണറായിയാണോ, കോടിയേരിയാണോ എന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. മന്ത്രി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചതിനു വ്യക്തമായ തെളിവുണ്ട്. സര്‍ക്കാര്‍ ഭൂമി മണ്ണിട്ടു നികത്തിയതായി തോമസ് ചാണ്ടി സമ്മതിക്കുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി മണ്ണിട്ടു നികത്തിയെന്നു പറഞ്ഞാല്‍ കൈയേറിയെന്നു തന്നെയാണ് അര്‍ഥം. മന്ത്രിയുടെ വാദങ്ങള്‍ ഇക്കാര്യത്തില്‍ യുക്തിക്കു നിരക്കുന്നതല്ല. നെല്‍വയല്‍, തണ്ണീര്‍ത്തടം നികത്തിയ നടപടിയില്‍ കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ആലപ്പുഴ ആര്‍ഡിഒ സിജെഎമ്മിന് റിപോര്‍ട്ട് നല്‍കണം. ഈ ആവശ്യമാണ് റവന്യൂ മന്ത്രിയോട് ഉന്നയിക്കുന്നത്. മാത്തൂര്‍ ദേവസ്വം ഭൂമി വിലകൊടുത്തു വാങ്ങിയതെന്നാണു മന്ത്രിയുടെ വാദം. ഇതും അംഗീകരിക്കാനാവില്ല. ഇത്രയേറെ ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നതു ദുരൂഹമാണ്. തോമസ് ചാണ്ടി രാജി വച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്നും ചെന്നിത്തല വ്യക്തമാക്കി. 29ന് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേ—ക്ക് മാര്‍ച്ച് നടത്തും. 30ന് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ സമരപ്രചാരണ കണ്‍വന്‍ഷന്‍ നടത്തും. അന്നുതന്നെ കുട്ടനാട്-ആലപ്പുഴ റോഡില്‍ പൂപ്പള്ളി കവലയില്‍ പൊതുയോഗം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss