|    Nov 20 Mon, 2017 9:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടി : ബിജെപി ഗവര്‍ണര്‍ക്ക് കത്തുനല്‍കി

Published : 13th November 2017 | Posted By: fsq

 

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ രാജഗോപാല്‍ എംഎല്‍എയും ഗവര്‍ണര്‍ പി സദാശിവത്തിനു പരാതി നല്‍കി. ബിനാമി ഇടപാട് വഴി തോമസ് ചാണ്ടി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്. കൂടാതെ കണക്കില്‍ പെടാത്ത അനവധി സ്വത്തുക്കളും തോമസ് ചാണ്ടിക്കുണ്ട്. ഇതെല്ലാം മറച്ചുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും തോമസ് ചാണ്ടി നല്‍കിയ സത്യപ്രസ്താവന വ്യാജമാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു. അതേസമയം, തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്നു സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക