|    Feb 24 Sat, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തോമസ് ചാണ്ടി : തിടുക്കപ്പെട്ട് നടപടി വേെണ്ടന്ന് സിപിഎം

Published : 7th November 2017 | Posted By: fsq

 

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ നിലംനികത്തല്‍ വിവാദത്തില്‍ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. എജിയുടെ നിയമോപദേശം വരുന്നതു വരെ കാത്തിരിക്കാനാണ് ഇന്നലെ എകെജി സെന്ററില്‍ നടന്ന സിപിഎം യോഗത്തിലുണ്ടായ ധാരണ. മന്ത്രിയുടെ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് യോഗം നിശ്ചയിച്ചു. തോമസ് ചാണ്ടിക്കെതിരായി നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ല മറിച്ച്, സര്‍ക്കാരാണെന്നും വിലയിരുത്തി. അതിനാല്‍ തോമസ് ചാണ്ടി വിഷയം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി നിലം നികത്തിയ നടപടിയില്‍ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിടുകയും ഭൂമികൈയേറ്റം സാധൂകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ചേര്‍ന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss