|    Jul 19 Thu, 2018 12:09 am
FLASH NEWS

തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: എം ലിജു

Published : 23rd September 2017 | Posted By: fsq

 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് സ്ഥിരീകരിച്ച് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മന്ത്രി സഭയില്‍ തുടരാന്‍ തോമസ് ചാണ്ടിയെ അനുവദിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് മന്ത്രിക്ക് കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് അതീവഗൗരവമുള്ളതാണ്. കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിക്കുന്നതാണ് റിപോര്‍ട്ട്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തോമസ് ചാണ്ടി തയ്യാറാവണം. അല്ലാത്തപക്ഷം മന്ത്രിസഭയില്‍ നിന്ന്്് ഇദ്ദേഹത്തെ മുഖ്യമന്ത്രി  പുറത്തക്കണമെന്നും ലിജു ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയ്‌ക്കെതിരേയുള്ള സമരപരിപാടികള്‍ ശക്തമാക്കാന്‍ ഇന്ന് ഡിസിസി പ്രത്യേക യോഗം ചേരും. മന്ത്രിയെ സംരക്ഷിക്കാനാണ് ഇനിയും ശ്രമമെങ്കില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ സമരം സര്‍ക്കാരിന് കാണേണ്ടി വരുമെന്നും ലിജു മുന്നറിയിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss