|    Oct 17 Wed, 2018 12:46 am
FLASH NEWS

തോമസ് ചാണ്ടിയെ പുറത്താക്കണം: ജനതാദള്‍ (യു)

Published : 29th September 2017 | Posted By: fsq

 

ആലപ്പുഴ:അധികാരത്തില്‍ ഇല്ലാത്തപ്പോഴൊക്കെ അഴിമതിക്കെതിരായി നിരന്തര സമരം നടത്തിയിരുന്ന എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അഴിമതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് തോമസ് ചാണ്ടി ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു വേളങ്ങാടന്‍ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ജനതാദള്‍ (യു) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറുടെ ഇടക്കാല റിപോര്‍ട്ടും തോമസ് ചാണ്ടി കുറ്റക്കാരനാണെന്നുള്ള തരത്തിലാണ് പുറത്തുവന്നിട്ടുള്ളത്. ഇനിയും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത് ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്. രാജിവക്കാന്‍ വൈമനസ്യം കാണിക്കുന്ന തോമസ് ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്‍ അധ്യക്ഷതവഹിച്ചു. പ്രഫ. ഡി നാരായണന്‍കുട്ടി, നസീര്‍ പുന്നയ്ക്കല്‍, ജി ശശിധരപ്പണിക്കര്‍, ഗിരീഷ് ഇലഞ്ഞിമേല്‍, എം വി ശ്യാം, അഡ്വ. പി എച്ച് അജ്മല്‍, ഷംഷാദ് റഹീം, മുജീബ് റഹ്്മാന്‍ സംസാരിച്ചു. മാര്‍ച്ചിനു സുല്‍ഫിക്കര്‍, ആര്‍ പ്രസന്നന്‍, എ ജി തമ്പി, അഡ്വ. മോറിസ് വിന്‍സെന്റ്, കെ വി മോഹനന്‍, സുലോചന ഗോപി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss