|    Nov 15 Thu, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടിയെ പുറത്താക്കണം : വി എം സുധീരന്‍

Published : 16th September 2017 | Posted By: fsq

 

കോട്ടയം: നിയമവിരുദ്ധമായി കായല്‍ നികത്തിയെന്നതടക്കമുള്ള ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മന്ത്രി ആരോപണ വിധേയനായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷ്‌ക്രിയ നിലപാടാണ് സ്വീകരിക്കുന്നത്. ആക്ഷേപങ്ങളില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഴിമതിക്കെതിരെ വലിയ വായില്‍ സംസാരിച്ച പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇ പി ജയരാജനെ മാറ്റിനിര്‍ത്തിയ പിണറായി എന്തുകൊണ്ട് തോമസ് ചാണ്ടിയോട് ഇതേ നിലപാട് സ്വീകരിക്കുന്നില്ല.  യുഡിഎഫില്‍ നിലവില്‍ എല്ലാ പാര്‍ട്ടികളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. പ്രതിപക്ഷനേതാവിന്റെ യാത്രയോടെ യുഡിഎഫ് ശക്തിപ്പെടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss