|    Oct 15 Mon, 2018 9:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് ലക്ഷങ്ങളുടെ നികുതി ഇളവ്

Published : 20th September 2017 | Posted By: fsq

 

ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് ആഢംബര നികുതിയില്‍ ഇളവ് നല്‍കിയതായി കണ്ടെത്തി. നികുതി ഇളവു നല്‍കണമെന്നു കാണിച്ച് 2004ലെ യുഡിഎഫ് സര്‍ക്കാരാണ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കിയത്. ലേക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും ടുറിസം മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ചാണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച്് നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അന്ന് നഗരസഭ ഭരിച്ചിരുന്ന എല്‍ഡിഎഫ് ഭരണസമിതി ഇത് അംഗീകരിക്കുകയും ചെയ്തു. നികുതിയിനത്തില്‍ 70 ശതമാനത്തോളം ഇളവാണ് നല്‍കിയത്. 1999ലാണ് വേമ്പനാട് കായലോരത്ത് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി തേടി മന്ത്രി തോമസ് ചാണ്ടി മാനേജിങ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ നഗരസഭയെ സമീപിച്ചത്. അനുമതിയുടെ അടിസ്ഥാനത്തില്‍ 2001-02 കാലഘട്ടത്തില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചു. അന്നുമുതല്‍ കെട്ടിടനികുതി അടയ്ക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 മെയ് 29നാണ് റിസോര്‍ട്ടുകളുടെ കെട്ടിട നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം നഗരസഭ എടുത്തത്. 90,000 രൂപ നികുതി വാങ്ങിയിരുന്ന കെട്ടിടങ്ങളുടെ നികുതി 30,000 രൂപയായിട്ടാണ് കുറച്ചത്. 18 കെട്ടിടങ്ങളുടെ നികുതിയിനത്തില്‍ നഗരസഭ തോമസ് ചാണ്ടിക്ക് വര്‍ഷംതോറും കുറച്ചു കൊടുത്തത് 11 ലക്ഷത്തോളം രൂപ. അതായത് 13 വര്‍ഷത്തിനിടെ ആലപ്പുഴ നഗരസഭയ്ക്കുണ്ടായ നഷ്ടം ഒന്നരക്കോടി. 2004ല്‍ സംസ്ഥാനം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗവണ്‍മെന്റ് സെക്രട്ടറിയാണ് നികുതി കുറയ്ക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് പരിശോധിച്ചത് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആലപ്പുഴ നഗരസഭയും. ഗവ. സെക്രട്ടറിയുടെ ഉത്തരവ് എല്‍ഡിഎഫ് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത്് നികുതി കുറച്ചു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.  അതേസമയം, റിസോര്‍ട്ടിന്റെ നിര്‍മാണാനുമതി ഫയലില്‍ നിന്ന് റവന്യൂ രേഖകള്‍ നഷ്ടമായതിനെ കുറിച്ച് ആലപ്പുഴ നഗരസഭ അന്വേഷണം ആരംഭിച്ചു. അതിനിടെ ലേക് പാലസ് റിസോര്‍ട്ടിലെ കെട്ടിട നിര്‍മാണങ്ങളുടെ കാണാതായ ഫയല്‍ തിരികെ ലഭിച്ചപ്പോള്‍ അതില്‍ നിന്ന് റവന്യൂരേഖകള്‍ നഷ്ടമായിരുന്നു. ആധാരത്തിന്റെ പകര്‍പ്പും കരംതീര്‍ത്ത രശീതിയും അടക്കമുള്ള രേഖകളാണ് നഷ്ടപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss