|    Oct 17 Tue, 2017 3:45 am
FLASH NEWS
Home   >  Kerala   >  

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട മുജീബ് റഹ്മാനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി

Published : 1st October 2017 | Posted By: mi.ptk

കോഴിക്കോട്: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട എന്‍സിപി യുവജന വിഭാഗം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍സിപിയുടെ യുവജന വിഭാഗമായ എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
തോമസ് ചാണ്ടിയുടെ നിയമലംഘനം സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും അന്വേഷിക്കണമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടിയിലേക്ക് പോകുമെന്നും മുജീബ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മുജീബിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയും പാര്‍ട്ടിയുടെ സംസ്ഥാന യുവജന ഘടകത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു.എന്‍സിപിയിലെ എട്ട് ജില്ല പ്രസിഡന്റുമാരാണ് തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്.
എന്നാല്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മുജീബ് റഹ്മാന്‍ പ്രതികരിച്ചു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക