|    Oct 16 Tue, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്കു ഭയം : ബിജെപി

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: രാജി ആവശ്യപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്നു മന്ത്രി തോമസ് ചാണ്ടി പറയുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്കു ഭയമാണ്. അതുകൊണ്ടാണു സ്വന്തം പാര്‍ട്ടിക്കാരനായ ഇ പി ജയരാജനു പോലും നല്‍കാത്ത ആനുകൂല്യം തോമസ് ചാണ്ടിക്കു മുഖ്യമന്ത്രി കൊടുക്കുന്നത്. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിനതീതമായി ബന്ധവും ഇടപാടും ഉണ്ട്. അന്വേഷണം നടത്തുന്നതിനു മുമ്പു മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. ഇരട്ടച്ചങ്കല്ല, ഇരട്ട നീതിയാണു പിണറായി വിജയനുള്ളതെന്നു കുമ്മനം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss