|    Jul 18 Wed, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം : മുഴുവന്‍ രേഖകളും ഹാജരാക്കിയില്ല; ഹിയറിങ് മാറ്റി

Published : 27th September 2017 | Posted By: fsq

 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ഹിയറിങില്‍ രേഖകള്‍ മുഴുവന്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് നാലിലേക്ക് മാറ്റി. റിസോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലം നിര്‍മിക്കാന്‍ പാടം നികത്തി, റിസോര്‍ട്ടിന് മുന്‍ഭാഗത്തെ വേമ്പനാട് കായല്‍ കൈയേറി തുടങ്ങിയ പരാതികള്‍ അന്വേഷിക്കുന്നതിനാണ് കലക്ടര്‍ ടി വി അനുപമ ഹിയറിങ് നടത്തിയത്. മന്ത്രി ചെയര്‍മാനായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് ഉള്‍പ്പെടെയുള്ളവരാണ് ഹാജരായത്.  സമീപത്തെ സ്ഥലം ഉടമകളെയും ഹിയറിങ്ങിന് വിളിച്ചുവരുത്തിയിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍, നിര്‍മാണത്തിനായുള്ള അനുമതി സംബന്ധിച്ച രേഖകള്‍ എന്നിവ ടൂറിസം കമ്പനി അധികൃതര്‍ ഹാജരാക്കിയില്ല. ഒരാഴ്ചത്തെ സാവകാശം കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം നാലിന് രേഖകളുമായി ഹാജരാവാന്‍ റിസോര്‍ട്ട് അധികൃതരോട് കലക്ടര്‍ നിര്‍ദേശിച്ചു. 2014ന് ശേഷമുള്ള നിര്‍മാണങ്ങളുടെ രേഖകള്‍, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ തുടങ്ങിയവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിസോര്‍ട്ടിന് സമീപത്തെ റോഡരികിലെ 60 സെ ന്റ് സ്ഥലം നികത്തിയെന്ന പരാതിയാണ് പ്രധാനമായും പരിശോധിച്ചത്. അതേസമയം, ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ വേമ്പനാട് കായലില്‍ ബോയകള്‍ സ്ഥാപിച്ചത് കൈയേറ്റമല്ലെന്ന് ജില്ലാകലക്ടര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss