|    Nov 21 Tue, 2017 8:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരില്‍ യുഡിഎഫ് മന്ത്രിമാരും: കൊടിക്കുന്നില്‍

Published : 9th November 2017 | Posted By: fsq

 

കൊല്ലം: തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരില്‍ യുഡിഎഫിലെ മന്ത്രിമാരുമുണ്ടായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. താന്‍ തോമസ് ചാണ്ടിക്കെതിരേ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്ക്കാന്‍ ഒരു യുഡിഎഫ് നേതാവും ഇല്ലായിരുന്നു. മാത്രമല്ല, യുഡിഎഫ് പരിവാരസമേതം പോയി തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചതിനെ പരസ്യമായി താന്‍ എതിര്‍ത്തിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ് ചാണ്ടിയുടെ ഹൗസ്‌ബോട്ടില്‍ വച്ചായിരുന്നു. അന്ന് തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിക്കാന്‍ കൃഷിമന്ത്രി കെ പി മോഹനനും മന്ത്രിമാരും മറ്റ് പല നേതാക്കന്മാരും ഉണ്ടായിരുന്നെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക